ഹോം · 66 പുസ്തകങ്ങൾ · പഴയനിയമം

പഞ്ചഗ്രന്ഥം · പുസ്തകം 5 / 66

ആവർത്തനപുസ്തകം

മോവാബ് സമഭൂമിയിൽ വെച്ചു മോശെയുടെ വിടവാങ്ങൽ പ്രസംഗങ്ങൾ: ന്യായപ്രമാണം ആവർത്തിക്കുന്നു, അനുഗ്രഹവും ശാപവും, «ജീവനെ തിരഞ്ഞെടുത്തുകൊൾക.» «യിസ്രായേലേ, കേൾക്ക» എന്ന മഹാകല്പന ഇവിടെയാണ്.

34അധ്യായങ്ങൾ
959വാക്യങ്ങൾ
ആവചുരുക്കം
പ.നി.പഴയനിയമം

ആദ്യ വാക്യങ്ങൾ

ആവർത്തനപുസ്തകം 1 (സത്യവേദപുസ്തകം): ഇവിടെ മുഴുവൻ പുസ്തകവും തുടങ്ങുന്നു.

  1. ആവ 1:1

    സൂഫിന്നെതിരെ പാരാന്നും തോഫെലിന്നും ലാബാന്നും ഹസേരോത്തിന്നും ദീസാഹാബിന്നും നടുവെ യോർദ്ദാന്നക്കരെ മരുഭൂമിയിൽ അരാബയിൽവെച്ചു മോശെ എല്ലായിസ്രായേലിനോടും പറഞ്ഞ വചനങ്ങൾ ആവിതു:

  2. ആവ 1:2

    സേയീർപർവ്വതം വഴിയായി ഹോരേബിൽനിന്നു കാദേശ്ബർന്നേയയിലേക്കു പതിനൊന്നു ദിവസത്തെ വഴി ഉണ്ടു.

  3. ആവ 1:3

    നാല്പതാം സംവത്സരം പതിനൊന്നാം മാസം ഒന്നാം തിയ്യതി മോശെ യിസ്രായേൽമക്കളോടു യഹോവ അവർക്കുവേണ്ടി തന്നോടു കല്പിച്ചതുപോലെ ഒക്കെയും പറഞ്ഞു.

  4. ആവ 1:4

    ഹെശ്ബോനിൽ പാർത്തിരുന്ന അമോര്യരാജാവായ സീഹോനെയും അസ്താരോത്തിൽ പാർത്തിരുന്ന ബാശാൻ രാജാവായ ഓഗിനെയും എദ്രെയിൽവെച്ചു സംഹരിച്ചശേഷം

  5. ആവ 1:5

    യോർദ്ദാന്നക്കരെ മോവാബ് ദേശത്തുവെച്ചു മോശെ ഈ ന്യായപ്രമാണം വിവരിച്ചുതുടങ്ങിയതു എങ്ങനെയെന്നാൽ:

ആവർത്തനപുസ്തകം: 34 അധ്യായങ്ങൾ

ഓരോ അധ്യായത്തിനും മുഴുവൻ പാഠമുള്ള സ്വന്തം പേജുണ്ട്.

തുടർന്നു വായിക്കുക

ആവർത്തനപുസ്തകം — സത്യവേദപുസ്തകത്തിലെ 66 പുസ്തകങ്ങളിൽ 5-ാമത്തേത്: 34 അധ്യായങ്ങൾ, 959 വാക്യങ്ങൾ, പൊതുസ്വത്തായ പാഠം.