ഹോം · 66 പുസ്തകങ്ങൾ · പഴയനിയമം
കാവ്യവും ജ്ഞാനവും · പുസ്തകം 18 / 66ഇയ്യോബ്
നീതിമാനായ ഒരു മനുഷ്യൻ എല്ലാം നഷ്ടപ്പെട്ടു ദൈവത്തോടു ചോദിക്കുന്നു; സ്നേഹിതന്മാരുടെ വ്യർത്ഥ വാദങ്ങൾക്കു ശേഷം ദൈവം ചുഴലിക്കാറ്റിൽനിന്നു ഉത്തരം അരുളുന്നു. നിരപരാധിയുടെ കഷ്ടപ്പാടിനെക്കുറിച്ചുള്ള മഹാകാവ്യം.
ആദ്യ വാക്യങ്ങൾ
ഇയ്യോബ് 1 (സത്യവേദപുസ്തകം): ഇവിടെ മുഴുവൻ പുസ്തകവും തുടങ്ങുന്നു.
- ഇയ്യോ 1:1
ഊസ്ദേശത്തു ഇയ്യോബ് എന്നു പേരുള്ളോരു പുരുഷൻ ഉണ്ടായിരുന്നു; അവൻ നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ആയിരുന്നു.
- ഇയ്യോ 1:2
അവന്നു ഏഴു പുത്രന്മാരും മൂന്നു പുത്രിമാരും ജനിച്ചു.
- ഇയ്യോ 1:3
അവന്നു ഏഴായിരം ആടും മൂവായിരം ഒട്ടകവും അഞ്ഞൂറു ഏർ കാളയും അഞ്ഞൂറു പെൺ കഴുതയുമായ മൃഗസമ്പത്തും ഏറ്റവും വളരെ ദാസജനവും ഉണ്ടായിരുന്നു; അങ്ങനെ അവൻ സകലപൂർവ്വദിഗ്വാസികളിലും മഹാനായിരുന്നു.
- ഇയ്യോ 1:4
അവന്റെ പുത്രന്മാർ ഓരോരുത്തൻ താന്താന്റെ ദിവസത്തിൽ താന്താന്റെ വീട്ടിൽ വിരുന്നു കഴിക്കയും തങ്ങളോടുകൂടെ ഭക്ഷിച്ചു പാനം ചെയ്വാൻ തങ്ങളുടെ മൂന്നു സഹോദരിമാരെയും ആളയച്ചു വിളിപ്പിക്കയും ചെയ്ക പതിവായിരുന്നു.
- ഇയ്യോ 1:5
എന്നാൽ വിരുന്നുനാളുകൾ വട്ടംതികയുമ്പോൾ ഇയ്യോബ്: പക്ഷെ എന്റെ പുത്രന്മാർ പാപം ചെയ്തു ദൈവത്തെ ഹൃദയംകൊണ്ടു ത്യജിച്ചുപോയിരിക്കും എന്നു പറഞ്ഞു ആളയച്ചു അവരെ വരുത്തി ശുദ്ധീകരിക്കയും നന്നാ രാവിലെ എഴുന്നേറ്റു അവരുടെ സംഖ്യക്കു ഒത്തവണ്ണം ഹോമയാഗങ്ങളെ കഴിക്കയും ചെയ്യും. ഇങ്ങനെ ഇയ്യോബ് എല്ലായ്പോഴും ചെയ്തുപോന്നു.
ഇയ്യോബ്: 42 അധ്യായങ്ങൾ
ഓരോ അധ്യായത്തിനും മുഴുവൻ പാഠമുള്ള സ്വന്തം പേജുണ്ട്.
തുടർന്നു വായിക്കുക
ഇയ്യോബ് — സത്യവേദപുസ്തകത്തിലെ 66 പുസ്തകങ്ങളിൽ 18-ാമത്തേത്: 42 അധ്യായങ്ങൾ, 1,070 വാക്യങ്ങൾ, പൊതുസ്വത്തായ പാഠം.