ഹോം · 66 പുസ്തകങ്ങൾ · പഴയനിയമം

ചെറിയ പ്രവാചകന്മാർ · പുസ്തകം 32 / 66

യോനാ

നീനെവേയിൽ പ്രസംഗിക്കാൻ അയയ്ക്കപ്പെട്ട പ്രവാചകൻ ഓടിപ്പോകുന്നു, ഒരു വലിയ മത്സ്യം അവനെ വിഴുങ്ങുന്നു, നഗരം അനുതപിക്കുന്നു. ശത്രുക്കളോടുപോലും കരുണ കാണിക്കുന്ന ദൈവത്തെക്കുറിച്ചുള്ള കഥ.

4അധ്യായങ്ങൾ
48വാക്യങ്ങൾ
യോനാചുരുക്കം
പ.നി.പഴയനിയമം

ആദ്യ വാക്യങ്ങൾ

യോനാ 1 (സത്യവേദപുസ്തകം): ഇവിടെ മുഴുവൻ പുസ്തകവും തുടങ്ങുന്നു.

  1. യോനാ 1:1

    അമിത്ഥായുടെ മകനായ യോനെക്കു യഹോവയുടെ അരുളപ്പാടു ഉണ്ടായതെന്തെന്നാൽ:

  2. യോനാ 1:2

    നീ പുറപ്പെട്ടു മഹാനഗരമായ നീനെവേയിലേക്കു ചെന്നു അതിന്നു വിരോധമായി പ്രസംഗിക്ക; അവരുടെ ദുഷ്ടത എന്റെ സന്നിധിയിൽ എത്തിയിരിക്കുന്നു.

  3. യോനാ 1:3

    എന്നാൽ യോനാ യഹോവയുടെ സന്നിധിയിൽനിന്നു തർശീശിലേക്കു ഓടിപ്പോകേണ്ടതിന്നു പുറപ്പെട്ടു യാഫോവിലേക്കു ചെന്നു, തർശീശിലേക്കു പോകുന്ന ഒരു കപ്പൽ കണ്ടു കൂലി കൊടുത്തു യഹോവയുടെ സന്നിധിയിൽനിന്നു അവരോടുകൂടെ തർശീശിലേക്കു പോയ്ക്കളവാൻ അതിൽ കയറി.

  4. യോനാ 1:4

    യഹോവയോ സമുദ്രത്തിൽ ഒരു പെരുങ്കാറ്റു അടിപ്പിച്ചു; കപ്പൽ തകർന്നുപോകുവാൻ തക്കവണ്ണം സമുദ്രത്തിൽ വലിയൊരു കോൾ ഉണ്ടായി.

  5. യോനാ 1:5

    കപ്പൽക്കാർ ഭയപ്പെട്ടു ഓരോരുത്തൻ താന്താന്റെ ദേവനോടു നിലവിളിച്ചു; കപ്പലിന്നു ഭാരം കുറെക്കേണ്ടതിന്നു അവർ അതിലെ ചരക്കു സമുദ്രത്തിൽ എറിഞ്ഞുകളഞ്ഞു. യോനയോ കപ്പലിന്റെ അടിത്തട്ടിൽ ഇറങ്ങി കിടന്നു നല്ലവണ്ണം ഉറങ്ങുകയായിരുന്നു.

യോനാ: 4 അധ്യായങ്ങൾ

ഓരോ അധ്യായത്തിനും മുഴുവൻ പാഠമുള്ള സ്വന്തം പേജുണ്ട്.

തുടർന്നു വായിക്കുക

യോനാ — സത്യവേദപുസ്തകത്തിലെ 66 പുസ്തകങ്ങളിൽ 32-ാമത്തേത്: 4 അധ്യായങ്ങൾ, 48 വാക്യങ്ങൾ, പൊതുസ്വത്തായ പാഠം.