ഹോം · 66 പുസ്തകങ്ങൾ · പുതിയനിയമം

വെളിപ്പാടു · പുസ്തകം 66 / 66

വെളിപ്പാടു

പത്മൊസ് ദ്വീപിൽവെച്ചു യോഹന്നാനു ലഭിച്ച യേശുക്രിസ്തുവിന്റെ വെളിപ്പാടു: ഏഴു സഭകൾക്കുള്ള കത്തുകൾ, സ്വർഗ്ഗത്തിലെ സിംഹാസനം, കുഞ്ഞാടു, ന്യായവിധികൾ, ബാബേലിന്റെ പതനം, ദൈവം കണ്ണുനീരെല്ലാം തുടച്ചുകളയുന്ന പുതിയ ആകാശവും പുതിയ ഭൂമിയും.

22അധ്യായങ്ങൾ
404വാക്യങ്ങൾ
വെളിചുരുക്കം
പു.നി.പുതിയനിയമം

ആദ്യ വാക്യങ്ങൾ

വെളിപ്പാടു 1 (സത്യവേദപുസ്തകം): ഇവിടെ മുഴുവൻ പുസ്തകവും തുടങ്ങുന്നു.

  1. വെളി 1:1

    യേശുക്രിസ്തുവിന്റെ വെളിപ്പാടു: വേഗത്തിൽ സംഭവിപ്പാനുള്ളതു തന്റെ ദാസന്മാരെ കാണിക്കേണ്ടതിന്നു ദൈവം അതു അവന്നു കൊടുത്തു. അവൻ അതു തന്റെ ദൂതൻ മുഖാന്തരം അയച്ചു തന്റെ ദാസനായ യോഹന്നാന്നു പ്രദർശിപ്പിച്ചു.

  2. വെളി 1:2

    അവൻ ദൈവത്തിന്റെ വചനവും യേശുക്രിസ്തുവിന്റെ സാക്ഷ്യവുമായി താൻ കണ്ടതു ഒക്കെയും സാക്ഷീകരിച്ചു.

  3. വെളി 1:3

    ഈ പ്രവചനത്തിന്റെ വാക്കുകളെ വായിച്ചു കേൾപ്പിക്കുന്നവനും കേൾക്കുന്നവരും അതിൽ എഴുതിയിരിക്കുന്നതു പ്രമാണിക്കുന്നവരും ഭാഗ്യവാന്മാർ; സമയം അടുത്തിരിക്കുന്നു.

  4. വെളി 1:4

    യോഹന്നാൻ ആസ്യയിലെ ഏഴു സഭകൾക്കും എഴുതുന്നതു: ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായവങ്കൽ നിന്നും അവന്റെ സിംഹാസനത്തിന്മുമ്പിലുള്ള ഏഴു ആത്മാക്കളുടെ പക്കൽനിന്നും

  5. വെളി 1:5

    വിശ്വസ്തസാക്ഷിയും മരിച്ചവരിൽ ആദ്യജാതനും ഭൂരാജാക്കന്മാർക്കു അധിപതിയും ആയ യേശുക്രിസ്തുവിങ്കൽ നിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.

വെളിപ്പാടു: 22 അധ്യായങ്ങൾ

ഓരോ അധ്യായത്തിനും മുഴുവൻ പാഠമുള്ള സ്വന്തം പേജുണ്ട്.

തുടർന്നു വായിക്കുക

വെളിപ്പാടു — സത്യവേദപുസ്തകത്തിലെ 66 പുസ്തകങ്ങളിൽ 66-ാമത്തേത്: 22 അധ്യായങ്ങൾ, 404 വാക്യങ്ങൾ, പൊതുസ്വത്തായ പാഠം.