ഹോം · 66 പുസ്തകങ്ങൾ · പഴയനിയമം
ചരിത്രപുസ്തകങ്ങൾ · പുസ്തകം 11 / 661 രാജാക്കന്മാർ
ശലോമോന്റെ ജ്ഞാനവും ദൈവാലയവും, രാജ്യം രണ്ടായി പിളരുന്നത്, യിസ്രായേലിലെയും യെഹൂദയിലെയും രാജാക്കന്മാർ, കർമ്മേൽ പർവ്വതത്തിൽ ഏലീയാവു ബാലിന്റെ പ്രവാചകന്മാരെ നേരിടുന്നത്.
ആദ്യ വാക്യങ്ങൾ
1 രാജാക്കന്മാർ 1 (സത്യവേദപുസ്തകം): ഇവിടെ മുഴുവൻ പുസ്തകവും തുടങ്ങുന്നു.
- 1 രാജാ 1:1
ദാവീദ് രാജാവു വയസ്സുചെന്നു വൃദ്ധനായപ്പോൾ അവനെ കമ്പിളി പുതപ്പിച്ചിട്ടും കുളിർ മാറിയില്ല.
- 1 രാജാ 1:2
ആകയാൽ അവന്റെ ഭൃത്യന്മാർ അവനോടു: യജമാനനായ രാജാവിന്നുവേണ്ടി കന്യകയായൊരു യുവതിയെ അന്വേഷിക്കട്ടെ; അവൾ രാജസന്നിധിയിൽ ശുശ്രൂഷിച്ചുനില്ക്കയും യജമാനനായ രാജാവിന്റെ കുളിർ മാറേണ്ടതിന്നു തിരുമാർവ്വിൽ കിടക്കയും ചെയ്യട്ടെ എന്നു പറഞ്ഞു.
- 1 രാജാ 1:3
അങ്ങനെ അവർ സൗന്ദര്യമുള്ള ഒരു യുവതിയെ യിസ്രായേൽദേശത്തെല്ലാടവും അന്വേഷിച്ചു ശൂനേംകാരത്തിയായ അബീശഗിനെ കണ്ടു രാജാവിന്റെ അടുക്കൽ കൊണ്ടുവന്നു.
- 1 രാജാ 1:4
ആ യുവതി അതിസുന്ദരിയായിരുന്നു; അവൾ രാജാവിന്നു പരിചാരകിയായി ശുശ്രൂഷചെയ്തു; എന്നാൽ രാജാവു അവളെ പരിഗ്രഹിച്ചില്ല.
- 1 രാജാ 1:5
അനന്തരം ഹഗ്ഗീത്തിന്റെ മകനായ അദോനീയാവു നിഗളിച്ചുംകൊണ്ടു: ഞാൻ രാജാവാകുമെന്നു പറഞ്ഞു രഥങ്ങളെയും കുതിരച്ചേവകരെയും തനിക്കു മുമ്പായി ഓടുവാൻ അമ്പതു അകമ്പടികളെയും സമ്പാദിച്ചു.
1 രാജാക്കന്മാർ: 22 അധ്യായങ്ങൾ
ഓരോ അധ്യായത്തിനും മുഴുവൻ പാഠമുള്ള സ്വന്തം പേജുണ്ട്.
തുടർന്നു വായിക്കുക
1 രാജാക്കന്മാർ — സത്യവേദപുസ്തകത്തിലെ 66 പുസ്തകങ്ങളിൽ 11-ാമത്തേത്: 22 അധ്യായങ്ങൾ, 816 വാക്യങ്ങൾ, പൊതുസ്വത്തായ പാഠം.