ഹോം · 66 പുസ്തകങ്ങൾ · പഴയനിയമം
പഞ്ചഗ്രന്ഥം · പുസ്തകം 1 / 66ഉല്പത്തി
ബൈബിളിലെ ആദ്യ പുസ്തകം: ആകാശവും ഭൂമിയും സൃഷ്ടിക്കുന്നത്, ആദാമും ഹവ്വയും, നോഹയുടെ കാലത്തെ ജലപ്രളയം, അബ്രാഹാമിനും യിസ്ഹാക്കിനും യാക്കോബിനും യോസേഫിനും ദൈവം നൽകിയ വാഗ്ദാനങ്ങൾ. യിസ്രായേലിന്റെയും മനുഷ്യരാശിക്കായുള്ള ദൈവിക പദ്ധതിയുടെയും ചരിത്രം ഇവിടെ തുടങ്ങുന്നു.
ആദ്യ വാക്യങ്ങൾ
ഉല്പത്തി 1 (സത്യവേദപുസ്തകം): ഇവിടെ മുഴുവൻ പുസ്തകവും തുടങ്ങുന്നു.
- ഉല്പ 1:1
ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.
- ഉല്പ 1:2
ഭൂമി പാഴായും ശൂന്യമായും ഇരുന്നു; ആഴത്തിന്മീതെ ഇരുൾ ഉണ്ടായിരുന്നു. ദൈവത്തിന്റെ ആത്മാവു വെള്ളത്തിൻ മീതെ പരിവർത്തിച്ചുകൊണ്ടിരുന്നു.
- ഉല്പ 1:3
വെളിച്ചം ഉണ്ടാകട്ടെ എന്നു ദൈവം കല്പിച്ചു; വെളിച്ചം ഉണ്ടായി.
- ഉല്പ 1:4
വെളിച്ചം നല്ലതു എന്നു ദൈവം കണ്ടു; ദൈവം വെളിച്ചവും ഇരുളും തമ്മിൽ വേർപിരിച്ചു.
- ഉല്പ 1:5
ദൈവം വെളിച്ചത്തിന്നു പകൽ എന്നും ഇരുളിന്നു രാത്രി എന്നും പേരിട്ടു. സന്ധ്യയായി ഉഷസ്സുമായി, ഒന്നാം ദിവസം.
ഉല്പത്തി: 50 അധ്യായങ്ങൾ
ഓരോ അധ്യായത്തിനും മുഴുവൻ പാഠമുള്ള സ്വന്തം പേജുണ്ട്.
തുടർന്നു വായിക്കുക
ഉല്പത്തി — സത്യവേദപുസ്തകത്തിലെ 66 പുസ്തകങ്ങളിൽ 1-ാമത്തേത്: 50 അധ്യായങ്ങൾ, 1,533 വാക്യങ്ങൾ, പൊതുസ്വത്തായ പാഠം.