ഹോം · 66 പുസ്തകങ്ങൾ · പുതിയനിയമം
മറ്റു ലേഖനങ്ങൾ · പുസ്തകം 58 / 66എബ്രായർ
ദൂതന്മാരെക്കാളും മോശെയെക്കാളും പഴയ പൗരോഹിത്യത്തെക്കാളും ശ്രേഷ്ഠനായ ക്രിസ്തു; വിശ്വാസത്തിന്റെ വീരന്മാരുടെ അധ്യായം (11), ഏകവും നിത്യവുമായ യാഗം.
ആദ്യ വാക്യങ്ങൾ
എബ്രായർ 1 (സത്യവേദപുസ്തകം): ഇവിടെ മുഴുവൻ പുസ്തകവും തുടങ്ങുന്നു.
- എബ്രാ 1:1
ദൈവം പണ്ടു ഭാഗം ഭാഗമായിട്ടും വിവിധമായിട്ടും പ്രവാചകന്മാർമുഖാന്തരം പിതാക്കന്മാരോടു അരുളിച്ചെയ്തിട്ടു
- എബ്രാ 1:2
ഈ അന്ത്യകാലത്തു പുത്രൻ മുഖാന്തരം നമ്മോടു അരുളിച്ചെയ്തിരിക്കുന്നു. അവനെ താൻ സകലത്തിന്നും അവകാശിയാക്കി വെച്ചു; അവൻ മുഖാന്തരം ലോകത്തെയും ഉണ്ടാക്കി.
- എബ്രാ 1:3
അവൻ അവന്റെ തേജസ്സിന്റെ പ്രഭയും തത്വത്തിന്റെ മുദ്രയും സകലത്തേയും തന്റെ ശക്തിയുള്ള വചനത്താൽ വഹിക്കുന്നവനും ആകകൊണ്ടു പാപങ്ങൾക്കു പരിഹാരം ഉണ്ടാക്കിയശേഷം ഉയരത്തിൽ മഹിമയുടെ വലത്തുഭാഗത്തു ഇരിക്കയും
- എബ്രാ 1:4
അവൻ ദൈവദൂതന്മാരെക്കാൾ വിശിഷ്ടമായ നാമത്തിന്നു അവകാശിയായതിന്നു ഒത്തവണ്ണം അവരെക്കാൾ ശ്രേഷ്ഠനായിത്തീരുകയും ചെയ്തു.
- എബ്രാ 1:5
“നീ എന്റെ പുത്രൻ; ഞാൻ ഇന്നു നിന്നെ ജനിപ്പിച്ചിരിക്കുന്നു” എന്നും “ഞാൻ അവന്നു പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും” എന്നും ദൂതന്മാരിൽ ആരോടെങ്കിലും വല്ലപ്പോഴും അരുളിച്ചെയ്തിട്ടുണ്ടോ?
എബ്രായർ: 13 അധ്യായങ്ങൾ
ഓരോ അധ്യായത്തിനും മുഴുവൻ പാഠമുള്ള സ്വന്തം പേജുണ്ട്.
തുടർന്നു വായിക്കുക
എബ്രായർ — സത്യവേദപുസ്തകത്തിലെ 66 പുസ്തകങ്ങളിൽ 58-ാമത്തേത്: 13 അധ്യായങ്ങൾ, 303 വാക്യങ്ങൾ, പൊതുസ്വത്തായ പാഠം.