ഹോം · 66 പുസ്തകങ്ങൾ · പഴയനിയമം
ചരിത്രപുസ്തകങ്ങൾ · പുസ്തകം 17 / 66എസ്ഥേർ
പേർഷ്യൻ കൊട്ടാരത്തിൽ ഒരു യെഹൂദസ്ത്രീ രാജ്ഞിയാകുന്നു; ഹാമാൻ ആസൂത്രണം ചെയ്ത സംഹാരത്തിൽനിന്നു തന്റെ ജനത്തെ രക്ഷിക്കുന്നു. പൂരീം ഉത്സവത്തിന്റെ ഉത്ഭവം.
ആദ്യ വാക്യങ്ങൾ
എസ്ഥേർ 1 (സത്യവേദപുസ്തകം): ഇവിടെ മുഴുവൻ പുസ്തകവും തുടങ്ങുന്നു.
- എസ്ഥേ 1:1
അഹശ്വേരോശിന്റെ കാലത്തു - ഹിന്തുദേശംമുതൽ കൂശ്‌വരെ നൂറ്റിരുപത്തേഴു സംസ്ഥാനങ്ങൾ വാണ അഹശ്വേരോശ് ഇവൻ തന്നേ -
- എസ്ഥേ 1:2
ആ കാലത്തു അഹശ്വേരോശ്‌രാജാവു ശൂശൻരാജധാനിയിൽ തന്റെ രാജാസനത്തിന്മേൽ ഇരിക്കുമ്പോൾ
- എസ്ഥേ 1:3
തന്റെ വാഴ്ചയുടെ മൂന്നാം ആണ്ടിൽ തന്റെ സകലപ്രഭുക്കന്മാർക്കും ഭൃത്യന്മാർക്കും ഒരു വിരുന്നു കഴിച്ചു; പാർസ്യയിലെയും മേദ്യയിലെയും സേനാധിപന്മാരും പ്രഭുക്കന്മാരും സംസ്ഥാനപതികളും അവന്റെ സന്നിധിയിൽ ഉണ്ടായിരുന്നു.
- എസ്ഥേ 1:4
അന്നു അവൻ തന്റെ രാജകീയമഹത്വത്തിന്റെ ഐശ്വര്യവും തന്റെ മഹിമാധിക്യത്തിന്റെ പ്രതാപവും ഏറിയ നാൾ, നൂറ്റെണ്പതു ദിവസത്തോളം തന്നേ, കാണിച്ചു.
- എസ്ഥേ 1:5
ആ നാളുകൾ കഴിഞ്ഞശേഷം രാജാവു ശൂശൻരാജധാനിയിൽ കൂടിയിരുന്ന വലിയവരും ചെറിയവരുമായ സകലജനത്തിന്നും രാജധാനിയുടെ ഉദ്യാനപ്രാകാരത്തിൽവെച്ചു ഏഴുദിവസം വിരുന്നു കഴിച്ചു.
എസ്ഥേർ: 10 അധ്യായങ്ങൾ
ഓരോ അധ്യായത്തിനും മുഴുവൻ പാഠമുള്ള സ്വന്തം പേജുണ്ട്.
തുടർന്നു വായിക്കുക
എസ്ഥേർ — സത്യവേദപുസ്തകത്തിലെ 66 പുസ്തകങ്ങളിൽ 17-ാമത്തേത്: 10 അധ്യായങ്ങൾ, 167 വാക്യങ്ങൾ, പൊതുസ്വത്തായ പാഠം.