ഹോം · 66 പുസ്തകങ്ങൾ · പഴയനിയമം
ചെറിയ പ്രവാചകന്മാർ · പുസ്തകം 31 / 66ഓബദ്യാവു
പഴയനിയമത്തിലെ ഏറ്റവും ചെറിയ പുസ്തകം: യെരൂശലേമിന്റെ പതനത്തിൽ സന്തോഷിച്ച ഏദോമിന്റെ മേലുള്ള ന്യായവിധി. «ഒരു ജാതിയുടെ അഹങ്കാരം അതിനെ വീഴിക്കും.»
ആദ്യ വാക്യങ്ങൾ
ഓബദ്യാവു 1 (സത്യവേദപുസ്തകം): ഇവിടെ മുഴുവൻ പുസ്തകവും തുടങ്ങുന്നു.
- ഓബ 1:1
ഓബദ്യാവിന്റെ ദർശനം. യഹോവയായ കർത്താവു എദോമിനെക്കുറിച്ചു ഇപ്രകാരം അരുളിച്ചെയ്യുന്നു; നാം യഹോവയിങ്കൽനിന്നു ഒരു വർത്തമാനം കേട്ടിരിക്കുന്നു; ജാതികളുടെ ഇടയിൽ ഒരു ദൂതനെ അയച്ചിരിക്കുന്നു; എഴുന്നേല്പിൻ; നാം അവളുടെ നേരെ യുദ്ധത്തിന്നു പുറപ്പെടുക.
- ഓബ 1:2
ഞാൻ നിന്നെ ജാതികളുടെ ഇടയിൽ അല്പമാക്കിയിരിക്കുന്നു; നീ അത്യന്തം ധിക്കരിക്കപ്പെട്ടിരിക്കുന്നു.
- ഓബ 1:3
പാറപ്പിളർപ്പുകളിൽ പാർക്കുന്നവനും ഉന്നതവാസമുള്ളവനും ആർ എന്നെ നിലത്തു തള്ളിയിടും എന്നു ഹൃദയത്തിൽ പറയുന്നവനുമായവനേ, നിന്റെ ഹൃദയത്തിന്റെ അഹങ്കാരം നിന്നെ ചതിച്ചിരിക്കുന്നു.
- ഓബ 1:4
നീ കഴുകനേപ്പോലെ ഉയർന്നാലും, നക്ഷത്രങ്ങളുടെ ഇടയിൽ കൂടുവെച്ചാലും, അവിടെനിന്നു ഞാൻ നിന്നെ ഇറക്കും എന്നു യഹോവയുടെ അരുളപ്പാടു.
- ഓബ 1:5
കള്ളന്മാർ നിന്റെ അടുക്കൽ വന്നാലോ, രാത്രിയിൽ പിടിച്ചുപറിക്കാർ വന്നാലോ - നീ എങ്ങനെ നശിച്ചുപോയിരിക്കുന്നു - അവർ തങ്ങൾക്കു മതിയാകുവോളം മോഷ്ടിക്കയില്ലയോ? മുന്തിരിപ്പഴം പറിക്കുന്നവർ നിന്റെ അടുക്കൽ വന്നാൽ അവർ ഏതാനും കാലാപ്പഴം ശേഷിപ്പിക്കയില്ലയോ?
ഓബദ്യാവു: 1 അധ്യായം
ഓരോ അധ്യായത്തിനും മുഴുവൻ പാഠമുള്ള സ്വന്തം പേജുണ്ട്.
തുടർന്നു വായിക്കുക
ഓബദ്യാവു — സത്യവേദപുസ്തകത്തിലെ 66 പുസ്തകങ്ങളിൽ 31-ാമത്തേത്: 1 അധ്യായം, 21 വാക്യങ്ങൾ, പൊതുസ്വത്തായ പാഠം.