ഹോം · 66 പുസ്തകങ്ങൾ · പഴയനിയമം

ചെറിയ പ്രവാചകന്മാർ · പുസ്തകം 34 / 66

നഹൂം

യിസ്രായേലിനെ പീഡിപ്പിച്ച ക്രൂരസാമ്രാജ്യമായ അശ്ശൂരിന്റെ തലസ്ഥാനം നീനെവേയുടെ പതനം പ്രഖ്യാപിക്കുന്നു.

3അധ്യായങ്ങൾ
47വാക്യങ്ങൾ
നഹൂംചുരുക്കം
പ.നി.പഴയനിയമം

ആദ്യ വാക്യങ്ങൾ

നഹൂം 1 (സത്യവേദപുസ്തകം): ഇവിടെ മുഴുവൻ പുസ്തകവും തുടങ്ങുന്നു.

  1. നഹൂം 1:1

    നീനെവേയെക്കുറിച്ചുള്ള പ്രവാചകം; എൽക്കോശ്യനായ നഹൂമിന്റെ ദർശനപുസ്തകം.

  2. നഹൂം 1:2

    ദൈവം തീക്ഷ്ണതയുള്ളവനും യഹോവ പ്രതികാരം ചെയ്യുന്നവനും ആകുന്നു; യഹോവ പ്രതികാരം ചെയ്യുന്നവനും ക്രോധപൂർണ്ണനുമാകുന്നു; യഹോവ തന്റെ വൈരികളോടു പ്രതികാരം ചെയ്കയും തന്റെ ശത്രുക്കൾക്കായി കോപം സംഗ്രഹിക്കയും ചെയ്യുന്നു.

  3. നഹൂം 1:3

    യഹോവ ദീർഘക്ഷമയും മഹാശക്തിയുമുള്ളവൻ; അവൻ ഒരിക്കലും ശിക്ഷിക്കാതെ വിടുകയില്ല; യഹോവയുടെ വഴി ചുഴലിക്കാറ്റിലും കൊടുങ്കാറ്റിലും ഉണ്ടു; മേഘം അവന്റെ കാൽക്കീഴിലെ പൊടിയാകുന്നു.

  4. നഹൂം 1:4

    അവൻ സമുദ്രത്തെ ഭർത്സിച്ചു വറ്റിക്കയും സകലനദികളെയും വരട്ടിക്കളകയും ചെയ്യുന്നു; ബാശാനും കർമ്മേലും വരളുന്നു; ലെബാനോന്റെ പുഷ്പം വാടിപ്പോകുന്നു.

  5. നഹൂം 1:5

    അവന്റെ മുമ്പിൽ പർവ്വതങ്ങൾ കുലുങ്ങുന്നു; കുന്നുകൾ ഉരുകിപ്പോകുന്നു; അവന്റെ സന്നിധിയിൽ ഭൂമി ഞെട്ടിപ്പോകുന്നു; മഹീതലവും അതിലെ സകലനിവാസികളും തന്നേ.

നഹൂം: 3 അധ്യായങ്ങൾ

ഓരോ അധ്യായത്തിനും മുഴുവൻ പാഠമുള്ള സ്വന്തം പേജുണ്ട്.

തുടർന്നു വായിക്കുക

നഹൂം — സത്യവേദപുസ്തകത്തിലെ 66 പുസ്തകങ്ങളിൽ 34-ാമത്തേത്: 3 അധ്യായങ്ങൾ, 47 വാക്യങ്ങൾ, പൊതുസ്വത്തായ പാഠം.