ഹോം · 66 പുസ്തകങ്ങൾ · പഴയനിയമം
ചെറിയ പ്രവാചകന്മാർ · പുസ്തകം 35 / 66ഹബക്കൂക്
ദുഷ്ടത വാഴുമ്പോൾ ദൈവം മൗനമായിരിക്കുന്നത് എന്തുകൊണ്ടെന്നു പ്രവാചകൻ ചോദിക്കുന്നു; ഉത്തരം: «നീതിമാൻ വിശ്വാസത്താൽ ജീവിക്കും.»
ആദ്യ വാക്യങ്ങൾ
ഹബക്കൂക് 1 (സത്യവേദപുസ്തകം): ഇവിടെ മുഴുവൻ പുസ്തകവും തുടങ്ങുന്നു.
- ഹബ 1:1
ഹബക്കൂക്ക്പ്രവാചകൻ ദർശിച്ച പ്രവാചകം.
- ഹബ 1:2
യഹോവേ, എത്രത്തോളം ഞാൻ അയ്യം വിളിക്കയും നീ കേൾക്കാതിരിക്കയും ചെയ്യും? സാഹസംനിമിത്തം ഞാൻ എത്രത്തോളം നിന്നോടു നിലവിളിക്കയും നീ രക്ഷിക്കാതിരിക്കയും ചെയ്യും?
- ഹബ 1:3
നീ എന്നെ നീതികേടു കാണുമാറാക്കുന്നതും പീഡനം വെറുതെ നോക്കുന്നതും എന്തിനു? കവർച്ചയും സാഹസവും എന്റെ മുമ്പിൽ ഉണ്ടു; കലഹം നടക്കുന്നു; ശണ്ഠ ഉളവായി വരുന്നു.
- ഹബ 1:4
അതുകൊണ്ടു ന്യായപ്രമാണം അയഞ്ഞിരിക്കുന്നു; ന്യായം ഒരുനാളും വെളിപ്പെട്ടുവരുന്നതുമില്ല; ദുഷ്ടൻ നീതിമാനെ വളഞ്ഞിരിക്കുന്നു; അതുകൊണ്ടു ന്യായം വക്രതയായി വെളിപ്പെട്ടുവരുന്നു.
- ഹബ 1:5
ജാതികളുടെ ഇടയിൽ ദൃഷ്ടിവെച്ചു നോക്കുവിൻ! ആശ്ചര്യപ്പെട്ടു വിസ്മയിപ്പിൻ! ഞാൻ നിങ്ങളുടെ കാലത്തു ഒരു പ്രവൃത്തി ചെയ്യും; അതു വിവരിച്ചുകേട്ടാൽ നിങ്ങൾ വിശ്വസിക്കയില്ല.
ഹബക്കൂക്: 3 അധ്യായങ്ങൾ
ഓരോ അധ്യായത്തിനും മുഴുവൻ പാഠമുള്ള സ്വന്തം പേജുണ്ട്.
തുടർന്നു വായിക്കുക
ഹബക്കൂക് — സത്യവേദപുസ്തകത്തിലെ 66 പുസ്തകങ്ങളിൽ 35-ാമത്തേത്: 3 അധ്യായങ്ങൾ, 56 വാക്യങ്ങൾ, പൊതുസ്വത്തായ പാഠം.