ഹോം · 66 പുസ്തകങ്ങൾ · പഴയനിയമം

ചെറിയ പ്രവാചകന്മാർ · പുസ്തകം 36 / 66

സെഫന്യാവു

എല്ലാ ജാതികളുടെയും മേൽ യഹോവയുടെ ദിവസം, ഒരു ശേഷിപ്പിന്റെ വാഗ്ദാനത്തോടെ: «അവൻ നിന്നിൽ അത്യന്തം സന്തോഷിക്കും.»

3അധ്യായങ്ങൾ
53വാക്യങ്ങൾ
സെഫചുരുക്കം
പ.നി.പഴയനിയമം

ആദ്യ വാക്യങ്ങൾ

സെഫന്യാവു 1 (സത്യവേദപുസ്തകം): ഇവിടെ മുഴുവൻ പുസ്തകവും തുടങ്ങുന്നു.

  1. സെഫ 1:1

    യെഹൂദാരാജാവായി ആമോന്റെ മകനായ യോശീയാവിന്റെ കാലത്തു, ഹിസ്കീയാവിന്റെ മകനായ അമര്യാവിന്റെ മകനായ ഗെദല്യാവിന്റെ മകനായ കൂശിയുടെ മകനായ സെഫന്യാവിന്നുണ്ടായ യഹോവയുടെ അരുളപ്പാടു.

  2. സെഫ 1:2

    ഞാൻ ഭൂതലത്തിൽനിന്നു സകലത്തെയും സംഹരിച്ചുകളയും എന്നു യഹോവയുടെ അരുളപ്പാടു.

  3. സെഫ 1:3

    ഞാൻ മനുഷ്യരെയും മൃഗങ്ങളെയും സംഹരിക്കും; ഞാൻ ആകാശത്തിലെ പറവജാതിയെയും സമുദ്രത്തിലെ മത്സ്യങ്ങളെയും ദുഷ്ടന്മാരോടുകൂടെ ഇടർച്ചകളെയും സംഹരിക്കും; ഞാൻ ഭൂതലത്തിൽ നിന്നു മനുഷ്യനെ ഛേദിച്ചുകളയും എന്നു യഹോവയുടെ അരുളപ്പാടു.

  4. സെഫ 1:4

    ഞാൻ യെഹൂദയുടെ മേലും യെരൂശലേമിലെ സകലനിവാസികളുടെ മേലും കൈ നീട്ടും; ഞാൻ ഈ സ്ഥലത്തുനിന്നു ബാലിന്റെ ശേഷിപ്പിനെയും പുരോഹിതന്മാരോടു കൂടെ പൂജാരികളുടെ പേരിനെയും

  5. സെഫ 1:5

    മേൽപുരകളിൽ ആകാശത്തിലെ സൈന്യത്തെ നമസ്കരിക്കുന്നവരെയും യഹോവയെച്ചൊല്ലിയും മൽക്കാമിനെച്ചൊല്ലിയും സത്യം ചെയ്തു നമസ്കരിക്കുന്നവരെയും യഹോവയെ വിട്ടു പിന്മാറിയവരെയും

സെഫന്യാവു: 3 അധ്യായങ്ങൾ

ഓരോ അധ്യായത്തിനും മുഴുവൻ പാഠമുള്ള സ്വന്തം പേജുണ്ട്.

തുടർന്നു വായിക്കുക

സെഫന്യാവു — സത്യവേദപുസ്തകത്തിലെ 66 പുസ്തകങ്ങളിൽ 36-ാമത്തേത്: 3 അധ്യായങ്ങൾ, 53 വാക്യങ്ങൾ, പൊതുസ്വത്തായ പാഠം.