ഹോം · 66 പുസ്തകങ്ങൾ · പഴയനിയമം

ചെറിയ പ്രവാചകന്മാർ · പുസ്തകം 37 / 66

ഹഗ്ഗായി

പ്രവാസത്തിൽനിന്നു മടങ്ങിവന്നവരെ ദൈവാലയത്തിന്റെ പണി പുനരാരംഭിക്കാൻ ആഹ്വാനം ചെയ്യുന്ന നാലു സന്ദേശങ്ങൾ: «നിങ്ങളുടെ വഴികളെ വിചാരിച്ചുനോക്കുവിൻ.»

2അധ്യായങ്ങൾ
38വാക്യങ്ങൾ
ഹഗ്ഗാചുരുക്കം
പ.നി.പഴയനിയമം

ആദ്യ വാക്യങ്ങൾ

ഹഗ്ഗായി 1 (സത്യവേദപുസ്തകം): ഇവിടെ മുഴുവൻ പുസ്തകവും തുടങ്ങുന്നു.

  1. ഹഗ്ഗാ 1:1

    ദാര്യാവേശ്‌രാജാവിന്റെ രണ്ടാം ആണ്ടു, ആറാം മാസം, ഒന്നാം തിയ്യതി യഹോവയുടെ അരുളപ്പാടു ഹഗ്ഗായിപ്രവാചകൻമുഖാന്തരം യെഹൂദാദേശാധിപതിയായി ശെയല്തീയേലിന്റെ മകനായ സെരുബ്ബാബേലിന്നും മഹാപുരോഹിതനായി യെഹോസാദാക്കിന്റെ മകനായ യോശുവെക്കും ഉണ്ടായതെന്തെന്നാൽ:

  2. ഹഗ്ഗാ 1:2

    സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവയുടെ ആലയം പണിവാനുള്ള കാലം വന്നിട്ടില്ലെന്നു ഈ ജനം പറയുന്നുവല്ലോ.

  3. ഹഗ്ഗാ 1:3

    ഹഗ്ഗായിപ്രവാചകൻമുഖാന്തരം യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാൽ:

  4. ഹഗ്ഗാ 1:4

    ഈ ആലയം ശൂന്യമായിരിക്കെ നിങ്ങൾക്കു തട്ടിട്ട വീടുകളിൽ പാർപ്പാൻ കാലമായോ?

  5. ഹഗ്ഗാ 1:5

    ആകയാൽ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ വഴികളെ വിചാരിച്ചുനോക്കുവിൻ.

ഹഗ്ഗായി: 2 അധ്യായങ്ങൾ

ഓരോ അധ്യായത്തിനും മുഴുവൻ പാഠമുള്ള സ്വന്തം പേജുണ്ട്.

തുടർന്നു വായിക്കുക

ഹഗ്ഗായി — സത്യവേദപുസ്തകത്തിലെ 66 പുസ്തകങ്ങളിൽ 37-ാമത്തേത്: 2 അധ്യായങ്ങൾ, 38 വാക്യങ്ങൾ, പൊതുസ്വത്തായ പാഠം.