ഹോം · 66 പുസ്തകങ്ങൾ · പഴയനിയമം
ചെറിയ പ്രവാചകന്മാർ · പുസ്തകം 38 / 66സെഖര്യാവു
രാത്രിദർശനങ്ങളും കഴുതപ്പുറത്തു യെരൂശലേമിലേക്കു വരുന്ന രാജാവിനെക്കുറിച്ചുള്ള പ്രവചനങ്ങളും: «ഇതാ, നിന്റെ രാജാവു നിന്റെ അടുക്കൽ വരുന്നു.»
ആദ്യ വാക്യങ്ങൾ
സെഖര്യാവു 1 (സത്യവേദപുസ്തകം): ഇവിടെ മുഴുവൻ പുസ്തകവും തുടങ്ങുന്നു.
- സെഖ 1:1
ദാര്യാവേശിന്റെ രണ്ടാം ആണ്ടു എട്ടാം മാസത്തിൽ ഇദ്ദോപ്രവാചകന്റെ മകനായ ബെരെഖ്യാവിന്റെ മകനായ സെഖര്യാവിന്നു യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാൽ:
- സെഖ 1:2
യഹോവ നിങ്ങളുടെ പിതാക്കന്മാരോടു അത്യന്തം കോപിച്ചിരിക്കുന്നു.
- സെഖ 1:3
ആകയാൽ നീ അവരോടു പറയേണ്ടതു: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എങ്കലേക്കു തിരിവിൻ എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു; എന്നാൽ ഞാൻ നിങ്ങളുടെ അടുക്കലേക്കും തിരിയും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
- സെഖ 1:4
നിങ്ങൾ നിങ്ങളുടെ പിതാക്കന്മാരെപ്പോലെ ആയിത്തീരരുതു; സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ ദുർമ്മാർഗ്ഗങ്ങളെയും ദുഷ്പ്രവൃത്തികളെയും വിട്ടുതിരിവിൻ എന്നിങ്ങനെ പണ്ടത്തെ പ്രവാചകന്മാർ അവരോടു പ്രസംഗിച്ചിട്ടും അവർ കേൾക്കയോ എനിക്കു ചെവി തരികയോ ചെയ്തിട്ടില്ല എന്നു യഹോവയുടെ അരുളപ്പാടു.
- സെഖ 1:5
നിങ്ങളുടെ പിതാക്കന്മാർ എവിടെ? പ്രവാചകന്മാർ സദാകാലം ജീവിച്ചിരിക്കുമോ?
സെഖര്യാവു: 14 അധ്യായങ്ങൾ
ഓരോ അധ്യായത്തിനും മുഴുവൻ പാഠമുള്ള സ്വന്തം പേജുണ്ട്.
തുടർന്നു വായിക്കുക
സെഖര്യാവു — സത്യവേദപുസ്തകത്തിലെ 66 പുസ്തകങ്ങളിൽ 38-ാമത്തേത്: 14 അധ്യായങ്ങൾ, 211 വാക്യങ്ങൾ, പൊതുസ്വത്തായ പാഠം.