ഹോം · 66 പുസ്തകങ്ങൾ · പഴയനിയമം
ചെറിയ പ്രവാചകന്മാർ · പുസ്തകം 39 / 66മലാഖി
പഴയനിയമത്തിലെ അവസാന പുസ്തകം: അലസത ബാധിച്ച പുരോഹിതന്മാരെയും വിശ്വസ്തതയില്ലാത്ത ജനത്തെയും കുറ്റപ്പെടുത്തുന്നു; കർത്താവിന്റെ വരവിനു മുമ്പു വഴി ഒരുക്കുന്ന ദൂതനെ വാഗ്ദാനം ചെയ്യുന്നു.
ആദ്യ വാക്യങ്ങൾ
മലാഖി 1 (സത്യവേദപുസ്തകം): ഇവിടെ മുഴുവൻ പുസ്തകവും തുടങ്ങുന്നു.
- മലാ 1:1
പ്രവാചകം; മലാഖിമുഖാന്തരം യിസ്രായേലിനോടുള്ള യഹോവയുടെ അരുളപ്പാടു.
- മലാ 1:2
ഞാൻ നിങ്ങളെ സ്നേഹിക്കുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു; എന്നാൽ നിങ്ങൾ: നീ ഞങ്ങളെ ഏതിനാൽ സ്നേഹിക്കുന്നു എന്നു ചോദിക്കുന്നു. ഏശാവു യാക്കോബിന്റെ സഹോദരനല്ലയോ; എങ്കിലും ഞാൻ യാക്കോബിനെ സ്നേഹിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു.
- മലാ 1:3
എന്നാൽ ഏശാവിനെ ഞാൻ ദ്വേഷിച്ചു അവന്റെ പർവ്വതങ്ങളെ ശൂന്യമാക്കി അവന്റെ അവകാശത്തെ മരുഭൂമിയിലെ കുറുനരികൾക്കു കൊടുത്തിരിക്കുന്നു.
- മലാ 1:4
ഞങ്ങൾ ഇടിഞ്ഞിരിക്കുന്നു എങ്കിലും ഞങ്ങൾ ശൂന്യസ്ഥലങ്ങളെ വീണ്ടും പണിയും എന്നു എദോം പറയുന്നു എങ്കിൽ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അവർ പണിയട്ടെ ഞാൻ ഇടിച്ചുകളയും; അവർക്കു ദുഷ്ടപ്രദേശം എന്നും യഹോവ സദാകാലം ക്രുദ്ധിക്കുന്ന ജാതി എന്നും പേർ പറയും.
- മലാ 1:5
നിങ്ങൾ സ്വന്തകണ്ണുകൊണ്ടു അതു കാണുകയും യഹോവ യിസ്രായേലിന്റെ അതിരിന്നു അപ്പുറത്തോളം വലിയവൻ എന്നു പറകയും ചെയ്യും.
മലാഖി: 4 അധ്യായങ്ങൾ
ഓരോ അധ്യായത്തിനും മുഴുവൻ പാഠമുള്ള സ്വന്തം പേജുണ്ട്.
തുടർന്നു വായിക്കുക
മലാഖി — സത്യവേദപുസ്തകത്തിലെ 66 പുസ്തകങ്ങളിൽ 39-ാമത്തേത്: 4 അധ്യായങ്ങൾ, 55 വാക്യങ്ങൾ, പൊതുസ്വത്തായ പാഠം.