ഹോം · 66 പുസ്തകങ്ങൾ · പഴയനിയമം

വലിയ പ്രവാചകന്മാർ · പുസ്തകം 24 / 66

യിരെമ്യാവു

യെരൂശലേമിന്റെ പതനത്തിനു മുമ്പുള്ള ദശകങ്ങളിൽ കണ്ണുനീരിന്റെ പ്രവാചകൻ ജനത്തെ താക്കീതു ചെയ്യുന്നു; ഹൃദയത്തിൽ എഴുതപ്പെടുന്ന പുതിയ നിയമം പ്രഖ്യാപിക്കുന്നു.

52അധ്യായങ്ങൾ
1,364വാക്യങ്ങൾ
യിരെചുരുക്കം
പ.നി.പഴയനിയമം

ആദ്യ വാക്യങ്ങൾ

യിരെമ്യാവു 1 (സത്യവേദപുസ്തകം): ഇവിടെ മുഴുവൻ പുസ്തകവും തുടങ്ങുന്നു.

  1. യിരെ 1:1

    ബെന്യാമീൻദേശത്തു അനാഥോത്തിലെ പുരോഹിതന്മാരിൽ ഹില്ക്കീയാവിന്റെ മകനായ യിരെമ്യാവിന്റെ വചനങ്ങൾ.

  2. യിരെ 1:2

    അവന്നു യെഹൂദാരാജാവായി ആമോന്റെ മകനായ യോശീയാവിന്റെ കാലത്തു, അവന്റെ വാഴ്ചയുടെ പതിമൂന്നാം ആണ്ടിൽ, യഹോവയുടെ അരുളപ്പാടുണ്ടായി.

  3. യിരെ 1:3

    യെഹൂദാരാജാവായി യോശീയാവിന്റെ മകനായ യെഹോയാക്കീമിന്റെ കാലത്തും യെഹൂദാരാജാവായി യോശീയാവിന്റെ മകനായ സിദെക്കീയാവിന്റെ പതിനൊന്നാം ആണ്ടിന്റെ അവസാനംവരെയും അഞ്ചാം മാസത്തിൽ യെരൂശലേമ്യരെ പ്രവാസത്തിലേക്കു കൊണ്ടുപോയതുവരെയും തന്നേ, അങ്ങനെ ഉണ്ടായി.

  4. യിരെ 1:4

    യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:

  5. യിരെ 1:5

    നിന്നെ ഉദരത്തിൽ ഉരുവാക്കിയതിന്നു മുമ്പെ ഞാൻ നിന്നെ അറിഞ്ഞു; നീ ഗർഭപാത്രത്തിൽനിന്നു പുറത്തു വന്നതിന്നു മുമ്പെ ഞാൻ നിന്നെ വിശുദ്ധീകരിച്ചു, ജാതികൾക്കു പ്രവാചകനായി നിയമിച്ചിരിക്കുന്നു.

യിരെമ്യാവു: 52 അധ്യായങ്ങൾ

ഓരോ അധ്യായത്തിനും മുഴുവൻ പാഠമുള്ള സ്വന്തം പേജുണ്ട്.

തുടർന്നു വായിക്കുക

യിരെമ്യാവു — സത്യവേദപുസ്തകത്തിലെ 66 പുസ്തകങ്ങളിൽ 24-ാമത്തേത്: 52 അധ്യായങ്ങൾ, 1,364 വാക്യങ്ങൾ, പൊതുസ്വത്തായ പാഠം.