ഹോം · 66 പുസ്തകങ്ങൾ · പഴയനിയമം

വലിയ പ്രവാചകന്മാർ · പുസ്തകം 25 / 66

വിലാപങ്ങൾ

നശിപ്പിക്കപ്പെട്ട യെരൂശലേമിന്റെ മേൽ അഞ്ചു വിലാപഗീതങ്ങൾ. ചാരത്തിന്റെ നടുവിൽ ഒരു കിരണം: «അവന്റെ കരുണ കാലത്തോറും പുതിയതു.»

5അധ്യായങ്ങൾ
154വാക്യങ്ങൾ
വിലാചുരുക്കം
പ.നി.പഴയനിയമം

ആദ്യ വാക്യങ്ങൾ

വിലാപങ്ങൾ 1 (സത്യവേദപുസ്തകം): ഇവിടെ മുഴുവൻ പുസ്തകവും തുടങ്ങുന്നു.

  1. വിലാ 1:1

    അയ്യോ, ജനപൂർണ്ണയായിരുന്ന നഗരം ഏകാന്തയായിരിക്കുന്നതെങ്ങനെ? ജാതികളിൽ മഹതിയായിരുന്നവൾ വിധവയെപ്പോലെ ആയതെങ്ങനെ? സംസ്ഥാനങ്ങളുടെ നായകിയായിരുന്നവൾ ഊഴിയവേലക്കാരത്തിയായതെങ്ങനെ?

  2. വിലാ 1:2

    രാത്രിയിൽ അവൾ കരഞ്ഞുകൊണ്ടിരിക്കുന്നു; അവളുടെ കവിൾത്തടങ്ങളിൽ കണ്ണുനീർ കാണുന്നു; അവളുടെ സകലപ്രിയന്മാരിലും അവളെ ആശ്വസിപ്പിപ്പാൻ ആരുമില്ല; അവളുടെ സ്നേഹിതന്മാരൊക്കെയും അവൾക്കു ശത്രുക്കളായി ദ്രോഹം ചെയ്തിരിക്കുന്നു.

  3. വിലാ 1:3

    കഷ്ടതയും കഠിനദാസ്യവുംനിമിത്തം യെഹൂദാ പ്രവാസത്തിലേക്കു പോകേണ്ടിവന്നു; അവൾ ജാതികളുടെ ഇടയിൽ പാർക്കുന്നു; വിശ്രാമം കണ്ടെത്തുന്നതുമില്ല; അവളെ പിന്തുടരുന്നവരൊക്കെയും ഇടുക്കിടങ്ങളിൽവെച്ചു അവളെ എത്തിപ്പിടിക്കുന്നു.

  4. വിലാ 1:4

    ഉത്സവത്തിന്നു ആരും വരായ്കകൊണ്ടു സീയോനിലേക്കുള്ള വഴികൾ ദുഃഖിക്കുന്നു; അവളുടെ വാതിലുകളൊക്കെയും ശൂന്യമായി. പുരോഹിതന്മാർ നെടുവീർപ്പിടുന്നു; അവളുടെ കന്യകമാർ ഖേദിക്കുന്നു; അവൾക്കും വ്യസനം പിടിച്ചിരിക്കുന്നു.

  5. വിലാ 1:5

    അവളുടെ അതിക്രമബാഹുല്യംനിമിത്തം യഹോവ അവൾക്കു സങ്കടം വരുത്തിയതിനാൽ അവളുടെ വൈരികൾക്കു പ്രാധാന്യം ലഭിച്ചു, അവളുടെ ശത്രുക്കൾ ശുഭമായിരിക്കുന്നു; അവളുടെ കുഞ്ഞുങ്ങൾ വൈരിയുടെ മുമ്പായി പ്രവാസത്തിലേക്കു പോകേണ്ടിവന്നു.

വിലാപങ്ങൾ: 5 അധ്യായങ്ങൾ

ഓരോ അധ്യായത്തിനും മുഴുവൻ പാഠമുള്ള സ്വന്തം പേജുണ്ട്.

തുടർന്നു വായിക്കുക

വിലാപങ്ങൾ — സത്യവേദപുസ്തകത്തിലെ 66 പുസ്തകങ്ങളിൽ 25-ാമത്തേത്: 5 അധ്യായങ്ങൾ, 154 വാക്യങ്ങൾ, പൊതുസ്വത്തായ പാഠം.