ഹോം · 66 പുസ്തകങ്ങൾ · പുതിയനിയമം

മറ്റു ലേഖനങ്ങൾ · പുസ്തകം 65 / 66

യൂദാ

ഭക്തികേടോടെ സഭയിൽ നുഴഞ്ഞുകയറിയവർക്കെതിരെ വിശ്വാസത്തിനുവേണ്ടി പോരാടാനുള്ള അടിയന്തര ആഹ്വാനം. ഏറ്റവും മനോഹരമായ സ്തുതിവാക്യങ്ങളിലൊന്നോടെ അവസാനിക്കുന്നു: «വീഴാതവണ്ണം നിങ്ങളെ സൂക്ഷിപ്പാൻ ശക്തനായവനു.»

1അധ്യായം
25വാക്യങ്ങൾ
യൂദാചുരുക്കം
പു.നി.പുതിയനിയമം

ആദ്യ വാക്യങ്ങൾ

യൂദാ 1 (സത്യവേദപുസ്തകം): ഇവിടെ മുഴുവൻ പുസ്തകവും തുടങ്ങുന്നു.

  1. യൂദാ 1:1

    യേശുക്രിസ്തുവിന്റെ ദാസനും യാക്കോബിന്റെ സഹോദരനുമായ യൂദാ, പിതാവായ ദൈവത്തിൽ സ്നേഹിക്കപ്പെട്ടും യേശുക്രിസ്തുവിന്നായി സൂക്ഷിക്കപ്പെട്ടും ഇരിക്കുന്നവരായ വിളിക്കപ്പെട്ടവർക്കു എഴുതുന്നതു:

  2. യൂദാ 1:2

    നിങ്ങൾക്കു കരുണയും സമാധാനവും സ്നേഹവും വർദ്ധിക്കുമാറാകട്ടെ.

  3. യൂദാ 1:3

    പ്രിയരേ, നമുക്കു പൊതുവിലുള്ള രക്ഷയെക്കുറിച്ചു നിങ്ങൾക്കു എഴുതുവാൻ സകലപ്രയത്നവും ചെയ്കയിൽ വിശുദ്ധന്മാർക്കു ഒരിക്കലായിട്ടു ഭരമേല്പിച്ചിരിക്കുന്ന വിശ്വാസത്തിന്നു വേണ്ടി പോരാടേണ്ടതിന്നു പ്രബോധിപ്പിച്ചെഴുതുവാൻ ആവശ്യം എന്നു എനിക്കു തോന്നി.

  4. യൂദാ 1:4

    നമ്മുടെ ദൈവത്തിന്റെ കൃപയെ ദുഷ്കാമവൃത്തിക്കു ഹേതുവാക്കി ഏകനാഥനും നമ്മുടെ കർത്താവുമായ യേശുക്രിസ്തുവിനെ നിഷേധിക്കുന്ന അഭക്തരായ ചില മനുഷ്യർ നുഴഞ്ഞു വന്നിരിക്കുന്നു; അവരുടെ ഈ ശിക്ഷാവിധി പണ്ടു തന്നേ എഴുതിയിരിക്കുന്നു.

  5. യൂദാ 1:5

    നിങ്ങളോ സകലവും ഒരിക്കൽ അറിഞ്ഞുവെങ്കിലും നിങ്ങളെ ഓർപ്പിപ്പാൻ ഞാൻ ഇച്ഛിക്കുന്നതെന്തെന്നാൽ: കർത്താവു ജനത്തെ മിസ്രയീമിൽനിന്നു രക്ഷിച്ചിട്ടും വിശ്വസിക്കാത്തവരെ പിന്നത്തേതിൽ നശിപ്പിച്ചു.

യൂദാ: 1 അധ്യായം

ഓരോ അധ്യായത്തിനും മുഴുവൻ പാഠമുള്ള സ്വന്തം പേജുണ്ട്.

തുടർന്നു വായിക്കുക

യൂദാ — സത്യവേദപുസ്തകത്തിലെ 66 പുസ്തകങ്ങളിൽ 65-ാമത്തേത്: 1 അധ്യായം, 25 വാക്യങ്ങൾ, പൊതുസ്വത്തായ പാഠം.