ഹോം · 66 പുസ്തകങ്ങൾ · പഴയനിയമം

വലിയ പ്രവാചകന്മാർ · പുസ്തകം 23 / 66

യെശയ്യാവു

പ്രവാചകന്മാരിൽ മഹാൻ: ന്യായവിധി, ആശ്വാസം, «ഇതാ, കന്യക ഗർഭിണിയായി», കഷ്ടപ്പെടുന്ന ദാസൻ (അധ്യായം 53), പുതിയ ആകാശവും പുതിയ ഭൂമിയും. പുതിയനിയമം ഏറ്റവുമധികം ഉദ്ധരിക്കുന്ന പുസ്തകം.

66അധ്യായങ്ങൾ
1,292വാക്യങ്ങൾ
യെശചുരുക്കം
പ.നി.പഴയനിയമം

ആദ്യ വാക്യങ്ങൾ

യെശയ്യാവു 1 (സത്യവേദപുസ്തകം): ഇവിടെ മുഴുവൻ പുസ്തകവും തുടങ്ങുന്നു.

  1. യെശ 1:1

    ആമോസിന്റെ മകനായ യെശയ്യാവു യെഹൂദാരാജാക്കന്മാരായ ഉസ്സീയാവു, യോഥാം, ആഹാസ്, യെഹിസ്കീയാവു എന്നിവരുടെ കാലത്തു യെഹൂദയെയും യെരൂശലേമിനെയും പറ്റി ദർശിച്ച ദർശനം.

  2. യെശ 1:2

    ആകാശമേ, കേൾക്ക; ഭൂമിയേ, ചെവിതരിക; യഹോവ അരുളിച്ചെയ്യുന്നു: ഞാൻ മക്കളെ പോറ്റി വളർത്തി; അവരോ എന്നോടു മത്സരിച്ചിരിക്കുന്നു.

  3. യെശ 1:3

    കാള തന്റെ ഉടയവനെയും കഴുത തന്റെ യജമാനന്റെ പുല്തൊട്ടിയെയും അറിയുന്നു; യിസ്രായേലോ അറിയുന്നില്ല; എന്റെ ജനം ഗ്രഹിക്കുന്നതുമില്ല.

  4. യെശ 1:4

    അയ്യോ പാപമുള്ള ജാതി! അകൃത്യഭാരം ചുമക്കുന്ന ജനം! ദുഷ്പ്രവൃത്തിക്കാരുടെ സന്തതി! വഷളായി നടക്കുന്ന മക്കൾ! അവർ യഹോവയെ ഉപേക്ഷിച്ചു യിസ്രായേലിന്റെ പരിശുദ്ധനെ നിരസിച്ചു പുറകോട്ടു മാറിക്കളഞ്ഞിരിക്കുന്നു.

  5. യെശ 1:5

    ഇനി നിങ്ങളെ അടിച്ചിട്ടു എന്തു? നിങ്ങൾ അധികം അധികം പിന്മാറുകേയുള്ളു; തല മുഴുവനും ദീനവും ഹൃദയം മുഴുവനും രോഗവും പിടിച്ചിരിക്കുന്നു.

യെശയ്യാവു: 66 അധ്യായങ്ങൾ

ഓരോ അധ്യായത്തിനും മുഴുവൻ പാഠമുള്ള സ്വന്തം പേജുണ്ട്.

തുടർന്നു വായിക്കുക

യെശയ്യാവു — സത്യവേദപുസ്തകത്തിലെ 66 പുസ്തകങ്ങളിൽ 23-ാമത്തേത്: 66 അധ്യായങ്ങൾ, 1,292 വാക്യങ്ങൾ, പൊതുസ്വത്തായ പാഠം.