ഹോം · 66 പുസ്തകങ്ങൾ · പഴയനിയമം
ചരിത്രപുസ്തകങ്ങൾ · പുസ്തകം 8 / 66രൂത്ത്
ക്ഷാമകാലത്തെ വിശ്വസ്തതയുടെ കഥ: മോവാബ്യസ്ത്രീയായ രൂത്ത് അമ്മാവിയമ്മ നൊവൊമിയോടു ചേർന്നുനിൽക്കുന്നു, ബോവസ് അവളെ വീണ്ടെടുക്കുന്നു; അവൾ ദാവീദിന്റെ പ്രപിതാമഹിയാകുന്നു.
ആദ്യ വാക്യങ്ങൾ
രൂത്ത് 1 (സത്യവേദപുസ്തകം): ഇവിടെ മുഴുവൻ പുസ്തകവും തുടങ്ങുന്നു.
- രൂത്ത് 1:1
ന്യായാധിപന്മാർ ന്യായപാലനം നടത്തിയ കാലത്തു ഒരിക്കൽ ദേശത്തു ക്ഷാമം ഉണ്ടായി; യെഹൂദയിലെ ബേത്ത്ലേഹെമിലുള്ള ഒരു ആൾ തന്റെ ഭാര്യയും രണ്ടു പുത്രന്മാരുമായി മോവാബ്‌ദേശത്തു പരദേശിയായി പാർപ്പാൻ പോയി.
- രൂത്ത് 1:2
അവന്നു എലീമേലെക്ക് എന്നും ഭാര്യക്കു നൊവൊമി എന്നും രണ്ടു പുത്രന്മാർക്കു മഹ്ലോൻ എന്നും കില്യോൻ എന്നും പേർ. അവർ യെഹൂദയിലെ ബേത്ത്ളഹെമിൽനിന്നുള്ള എഫ്രാത്യർ ആയിരുന്നു; അവർ മോവാബ്‌ദേശത്തു ചെന്നു അവിടെ താമസിച്ചു.
- രൂത്ത് 1:3
എന്നാൽ നൊവൊമിയുടെ ഭർത്താവായ എലീമേലെക്ക് മരിച്ചു; അവളും രണ്ടു പുത്രന്മാരും ശേഷിച്ചു.
- രൂത്ത് 1:4
അവർ മോവാബ്യസ്ത്രീകളെ വിവാഹം കഴിച്ചു. ഒരുത്തിക്കു ഒർപ്പാ എന്നും മറ്റവൾക്കു രൂത്ത് എന്നും പേർ; അവർ ഏകദേശം പത്തു സംവത്സരം അവിടെ പാർത്തു.
- രൂത്ത് 1:5
പിന്നെ മഹ്ലോനും കില്യോനും ഇരുവരും മരിച്ചു; അങ്ങനെ രണ്ടു പുത്രന്മാരും ഭർത്താവും കഴിഞ്ഞിട്ടു ആ സ്ത്രീ മാത്രം ശേഷിച്ചു.
രൂത്ത്: 4 അധ്യായങ്ങൾ
ഓരോ അധ്യായത്തിനും മുഴുവൻ പാഠമുള്ള സ്വന്തം പേജുണ്ട്.
തുടർന്നു വായിക്കുക
രൂത്ത് — സത്യവേദപുസ്തകത്തിലെ 66 പുസ്തകങ്ങളിൽ 8-ാമത്തേത്: 4 അധ്യായങ്ങൾ, 85 വാക്യങ്ങൾ, പൊതുസ്വത്തായ പാഠം.