ഹോം · 66 പുസ്തകങ്ങൾ · പഴയനിയമം
ചരിത്രപുസ്തകങ്ങൾ · പുസ്തകം 9 / 661 ശമൂവേൽ
ന്യായാധിപന്മാരിൽനിന്നു രാജവാഴ്ചയിലേക്ക്: ശമൂവേലിന്റെ ജനനവും വിളിയും, ശൗൽ രാജാവ്, ദാവീദും ഗൊല്യാത്തും, ദാവീദിനെ പിന്തുടരുന്ന ശൗൽ, ഗിൽബോവയിലെ ശൗലിന്റെ മരണം.
ആദ്യ വാക്യങ്ങൾ
1 ശമൂവേൽ 1 (സത്യവേദപുസ്തകം): ഇവിടെ മുഴുവൻ പുസ്തകവും തുടങ്ങുന്നു.
- 1 ശമൂ 1:1
എഫ്രയീം മലനാട്ടിലെ രാമാഥയീം-സോഫീമിൽ എല്ക്കാനാ എന്നു പേരുള്ള ഒരു പുരുഷൻ ഉണ്ടായിരുന്നു; അവൻ എലീഹൂവിന്റെ മകനായ യെരോഹാമിന്റെ മകൻ ആയിരുന്നു; എലീഹൂ എഫ്രയീമ്യനായ സൂഫിന്റെ മകനായ തോഹൂവിന്റെ മകൻ ആയിരുന്നു.
- 1 ശമൂ 1:2
എല്ക്കാനെക്കു രണ്ടു ഭാര്യമാർ ഉണ്ടായിരുന്നു; ഒരുത്തിക്കു ഹന്നാ എന്നും മറ്റേവൾക്കു പെനിന്നാ എന്നും പേർ; പെനിന്നെക്കു മക്കൾ ഉണ്ടായിരുന്നു; ഹന്നെക്കോ മക്കൾ ഇല്ലായിരുന്നു.
- 1 ശമൂ 1:3
അവൻ ശീലോവിൽ സൈന്യങ്ങളുടെ യഹോവയെ നമസ്കരിപ്പാനും അവന്നു യാഗം കഴിപ്പാനും തന്റെ പട്ടണത്തിൽനിന്നു ആണ്ടുതോറും ശീലോവിലേക്കു പോക പതിവായിരുന്നു; ഏലിയുടെ രണ്ടു പുത്രന്മാരായി യഹോവെക്കു പുരോഹിതന്മാരായിരുന്ന ഹൊഫ്നിയും ഫീനെഹാസും അവിടെ ഉണ്ടായിരുന്നു.
- 1 ശമൂ 1:4
എല്ക്കാനാ യാഗം കഴിക്കുമ്പോൾ ഒക്കെയും തന്റെ ഭാര്യയായ പെനിന്നെക്കും അവളുടെ സകലപുത്രന്മാർക്കും പുത്രിമാർക്കും ഓഹരി കൊടുക്കും.
- 1 ശമൂ 1:5
ഹന്നെക്കോ അവൻ ഹന്നയെ സ്നേഹിക്കകൊണ്ടു ഇരട്ടി ഓഹരി കൊടുക്കും. എന്നാൽ യഹോവ അവളുടെ ഗർഭം അടെച്ചിരിന്നു.
1 ശമൂവേൽ: 31 അധ്യായങ്ങൾ
ഓരോ അധ്യായത്തിനും മുഴുവൻ പാഠമുള്ള സ്വന്തം പേജുണ്ട്.
തുടർന്നു വായിക്കുക
1 ശമൂവേൽ — സത്യവേദപുസ്തകത്തിലെ 66 പുസ്തകങ്ങളിൽ 9-ാമത്തേത്: 31 അധ്യായങ്ങൾ, 810 വാക്യങ്ങൾ, പൊതുസ്വത്തായ പാഠം.