ഹോം · 66 പുസ്തകങ്ങൾ · പഴയനിയമം
ചരിത്രപുസ്തകങ്ങൾ · പുസ്തകം 10 / 662 ശമൂവേൽ
ദാവീദിന്റെ വാഴ്ച: യെരൂശലേം തലസ്ഥാനം, നിത്യരാജത്വത്തിന്റെ വാഗ്ദാനം, ബത്ത്-ശേബയുമായുള്ള പാപവും അനുതാപവും, അബ്ശാലോമിന്റെ മത്സരം. മഹത്വവും വീഴ്ചയും ഒരുപോലെ പറയുന്ന പുസ്തകം.
ആദ്യ വാക്യങ്ങൾ
2 ശമൂവേൽ 1 (സത്യവേദപുസ്തകം): ഇവിടെ മുഴുവൻ പുസ്തകവും തുടങ്ങുന്നു.
- 2 ശമൂ 1:1
ശൗൽ മരിക്കയും ദാവീദ് അമാലേക്യരെ സംഹരിച്ചു മടങ്ങിവന്നു സിക്ലാഗിൽ രണ്ടു ദിവസം പാർക്കയും ചെയ്ത ശേഷം
- 2 ശമൂ 1:2
മൂന്നാം ദിവസം ഒരു ആൾ വസ്ത്രം കീറിയും തലയിൽ പൂഴി വാരിയിട്ടുംകൊണ്ടു ശൗലിന്റെ പാളയത്തിൽനിന്നു വന്നു, ദാവീദിന്റെ അടുക്കൽ എത്തി സാഷ്ടാംഗം വീണു നമസ്കരിച്ചു.
- 2 ശമൂ 1:3
ദാവീദ് അവനോടു: നീ എവിടെ നിന്നു വരുന്നു എന്നു ചോദിച്ചതിന്നു: ഞാൻ യിസ്രായേൽപാളയത്തിൽനിന്നു ഓടിപ്പോരികയാകുന്നു എന്നു അവൻ പറഞ്ഞു.
- 2 ശമൂ 1:4
ദാവീദ് അവനോടു: കാര്യം എന്തായി? പറക എന്നു ചോദിച്ചു. അതിന്നു അവൻ: ജനം പടയിൽ തോറ്റോടി; ജനത്തിൽ അനേകർ പട്ടുവീണു; ശൗലും അവന്റെ മകനായ യോനാഥാനുംകൂടെ പട്ടുപോയി എന്നു ഉത്തരം പറഞ്ഞു.
- 2 ശമൂ 1:5
വർത്തമാനം കൊണ്ടുവന്ന ബാല്യക്കാരനോടു ദാവീദ്: ശൗലും അവന്റെ മകനായ യോനാഥാനും പട്ടുപോയതു നീ എങ്ങനെ അറിഞ്ഞു എന്നു ചോദിച്ചതിന്നു
2 ശമൂവേൽ: 24 അധ്യായങ്ങൾ
ഓരോ അധ്യായത്തിനും മുഴുവൻ പാഠമുള്ള സ്വന്തം പേജുണ്ട്.
തുടർന്നു വായിക്കുക
2 ശമൂവേൽ — സത്യവേദപുസ്തകത്തിലെ 66 പുസ്തകങ്ങളിൽ 10-ാമത്തേത്: 24 അധ്യായങ്ങൾ, 695 വാക്യങ്ങൾ, പൊതുസ്വത്തായ പാഠം.