ഹോം · 66 പുസ്തകങ്ങൾ · പഴയനിയമം
പഞ്ചഗ്രന്ഥം · പുസ്തകം 3 / 66ലേവ്യപുസ്തകം
യാഗങ്ങളും പുരോഹിതന്മാരും ശുദ്ധിയും ഉത്സവങ്ങളും: വിശുദ്ധനായ ദൈവത്തിന്റെ സന്നിധിയിൽ ജീവിക്കാൻ യിസ്രായേലിനു ലഭിച്ച ക്രമങ്ങൾ. «ഞാൻ വിശുദ്ധനാകയാൽ നിങ്ങളും വിശുദ്ധരായിരിപ്പിൻ.»
ആദ്യ വാക്യങ്ങൾ
ലേവ്യപുസ്തകം 1 (സത്യവേദപുസ്തകം): ഇവിടെ മുഴുവൻ പുസ്തകവും തുടങ്ങുന്നു.
- ലേവ്യ 1:1
യഹോവ സമാഗമനകൂടാരത്തിൽവെച്ചു മോശെയെ വിളിച്ചു അവനോടു അരുളിച്ചെയ്തതു:
- ലേവ്യ 1:2
നീ യിസ്രായേൽമക്കളോടു സംസാരിച്ചു അവരോടു പറയേണ്ടതു എന്തെന്നാൽ: നിങ്ങളിൽ ആരെങ്കിലും യഹോവെക്കു വഴിപാടു കഴിക്കുന്നു എങ്കിൽ കന്നുകാലികളോ ആടുകളോ ആയ മൃഗങ്ങളെ വഴിപാടു കഴിക്കേണം.
- ലേവ്യ 1:3
അവൻ വഴിപാടായി കന്നുകാലികളിൽ ഒന്നിനെ ഹോമയാഗം കഴിക്കുന്നുവെങ്കിൽ ഊനമില്ലാത്ത ആണിനെ അർപ്പിക്കേണം; യഹോവയുടെ പ്രസാദം ലഭിപ്പാൻ തക്കവണ്ണം അവൻ അതിനെ സമാഗമനകൂടാരത്തിന്റെ വാതിൽക്കൽവെച്ചു അർപ്പിക്കേണം.
- ലേവ്യ 1:4
അവൻ ഹോമയാഗത്തിന്റെ തലയിൽ കൈ വെക്കേണം; എന്നാൽ അതു അവന്നുവേണ്ടി പ്രായശ്ചിത്തം വരുത്തുവാൻ അവന്റെ പേർക്കു സുഗ്രാഹ്യമാകും.
- ലേവ്യ 1:5
അവൻ യഹോവയുടെ സന്നിധിയിൽ കാളക്കിടാവിനെ അറുക്കേണം; അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാർ അതിന്റെ രക്തം കൊണ്ടുവന്നു സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ ഉള്ള യാഗപീഠത്തിന്മേൽ ചുറ്റും തളിക്കേണം.
ലേവ്യപുസ്തകം: 27 അധ്യായങ്ങൾ
ഓരോ അധ്യായത്തിനും മുഴുവൻ പാഠമുള്ള സ്വന്തം പേജുണ്ട്.
തുടർന്നു വായിക്കുക
ലേവ്യപുസ്തകം — സത്യവേദപുസ്തകത്തിലെ 66 പുസ്തകങ്ങളിൽ 3-ാമത്തേത്: 27 അധ്യായങ്ങൾ, 859 വാക്യങ്ങൾ, പൊതുസ്വത്തായ പാഠം.