ഹോം · 66 പുസ്തകങ്ങൾ · സങ്കീർത്തനങ്ങൾ

പഴയനിയമം · കാവ്യവും ജ്ഞാനവും · അധ്യായം 14 / 150

സങ്കീർത്തനം 14

സങ്കീർത്തനം 14, സത്യവേദപുസ്തകം (1910): മുഴുവൻ അധ്യായം, 7 വാക്യങ്ങൾ, പരസ്യങ്ങളില്ലാതെ, രജിസ്ട്രേഷനില്ലാതെ.

7വാക്യങ്ങൾ
14 / 150അധ്യായം
സങ്കീ 14സൂചന
പ.നി.പഴയനിയമം

സങ്കീർത്തനം 14 — മുഴുവൻ പാഠം

സത്യവേദപുസ്തകം (1910), 7 വാക്യങ്ങൾ. ഒരു വാക്യത്തിലേക്കു നേരിട്ടു പോകാൻ അതിന്റെ നമ്പറിൽ ക്ലിക്ക് ചെയ്യുക.

  1. സങ്കീ 14:1

    സംഗീതപ്രമാണിക്കു; ദാവീദിന്റെ ഒരു സങ്കീർത്തനം. ദൈവം ഇല്ല എന്നു മൂഢൻ തന്റെ ഹൃദയത്തിൽ പറയുന്നു; അവർ വഷളന്മാരായി മ്ലേച്ഛത പ്രവർത്തിക്കുന്നു; നന്മചെയ്യുന്നവൻ ആരുമില്ല.

  2. സങ്കീ 14:2

    ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാനുണ്ടോ എന്നു കാണ്മാൻ യഹോവ സ്വർഗ്ഗത്തിൽനിന്നു മനുഷ്യപുത്രന്മാരെ നോക്കുന്നു.

  3. സങ്കീ 14:3

    എല്ലാവരും വഴിതെറ്റി ഒരുപോലെ കൊള്ളരുതാത്തവരായിത്തീർന്നു; നന്മ ചെയ്യുന്നവനില്ല; ഒരുത്തൻ പോലുമില്ല.

  4. സങ്കീ 14:4

    നീതികേടു പ്രവർത്തിക്കുന്നവർ ആരും അറിയുന്നില്ലയോ? അപ്പം തിന്നുന്നതുപോലെ അവർ എന്റെ ജനത്തെ തിന്നുകളയുന്നു; യഹോവയോടു അവർ പ്രാർത്ഥിക്കുന്നില്ല.

  5. സങ്കീ 14:5

    അവർ അവിടെ അത്യന്തം ഭയപ്പെട്ടു; യഹോവ നീതിമാന്മാരുടെ തലമുറയിൽ ഉണ്ടല്ലോ.

  6. സങ്കീ 14:6

    നിങ്ങൾ ദരിദ്രന്റെ ആലോചനെക്കു ഭംഗം വരുത്തുന്നു; എന്നാൽ യഹോവ അവന്റെ സങ്കേതമാകുന്നു.

  7. സങ്കീ 14:7

    സീയോനിൽനിന്നു യിസ്രായേലിന്റെ രക്ഷവന്നെങ്കിൽ! യഹോവ തന്റെ ജനത്തിന്റെ സ്ഥിതി മാറ്റുമ്പോൾ യാക്കോബ് സന്തോഷിക്കയും യിസ്രായേൽ ആനന്ദിക്കയും ചെയ്യും.

തുടർന്നു വായിക്കുക

സങ്കീർത്തനം 14 — സത്യവേദപുസ്തകത്തിലെ 66 പുസ്തകങ്ങളിൽ 19-ാമത്തേതായ സങ്കീർത്തനങ്ങളിലെ 150 സങ്കീർത്തനങ്ങളിൽ ഒന്ന്. ക്രമത്തിൽ വായിക്കാം, അല്ലെങ്കിൽ 66 പുസ്തകങ്ങളിലും വാക്കുകൾ തിരയാം.