ഹോം · 66 പുസ്തകങ്ങൾ · പുതിയനിയമം
മറ്റു ലേഖനങ്ങൾ · പുസ്തകം 64 / 663 യോഹന്നാൻ
സഞ്ചരിക്കുന്ന സഹോദരന്മാരോടു കാണിച്ച അതിഥിസത്കാരത്തിനു ഗായൊസിനെ പ്രശംസിക്കുന്നു; അഹങ്കാരിയായ ദിയൊത്രെഫേസിനെക്കുറിച്ചു താക്കീത്.
ആദ്യ വാക്യങ്ങൾ
3 യോഹന്നാൻ 1 (സത്യവേദപുസ്തകം): ഇവിടെ മുഴുവൻ പുസ്തകവും തുടങ്ങുന്നു.
- 3 യോഹ 1:1
മൂപ്പനായ ഞാൻ സത്യത്തിൽ സ്നേഹിക്കുന്ന പ്രിയ ഗായൊസിന്നു എഴുതുന്നതു:
- 3 യോഹ 1:2
പ്രിയനേ, നിന്റെ ആത്മാവു ശുഭമായിരിക്കുന്നതുപോലെ നീ സകലത്തിലും ശുഭമായും സുഖമായും ഇരിക്കേണം എന്നു ഞാൻ പ്രാർത്ഥിക്കുന്നു.
- 3 യോഹ 1:3
സഹോദരന്മാർ വന്നു, നീ സത്യത്തിൽ നടക്കുന്നു എന്നു നിന്റെ സത്യത്തിന്നു സാക്ഷ്യം പറകയാൽ ഞാൻ അത്യന്തം സന്തോഷിച്ചു.
- 3 യോഹ 1:4
എന്റെ മക്കൾ സത്യത്തിൽ നടക്കുന്നു എന്നു കേൾക്കുന്നതിനെക്കാൾ വലിയ സന്തോഷം എനിക്കില്ല.
- 3 യോഹ 1:5
പ്രിയനേ, നീ സഹോദരന്മാർക്കും വിശേഷാൽ അതിഥികൾക്കും വേണ്ടി അദ്ധ്വാനിക്കുന്നതിൽ ഒക്കെയും വിശ്വസ്തത കാണിക്കുന്നു.
3 യോഹന്നാൻ: 1 അധ്യായം
ഓരോ അധ്യായത്തിനും മുഴുവൻ പാഠമുള്ള സ്വന്തം പേജുണ്ട്.
തുടർന്നു വായിക്കുക
3 യോഹന്നാൻ — സത്യവേദപുസ്തകത്തിലെ 66 പുസ്തകങ്ങളിൽ 64-ാമത്തേത്: 1 അധ്യായം, 14 വാക്യങ്ങൾ, പൊതുസ്വത്തായ പാഠം.