ഹോം · 66 പുസ്തകങ്ങൾ · പഴയനിയമം
ചരിത്രപുസ്തകങ്ങൾ · പുസ്തകം 16 / 66നെഹെമ്യാവു
ശത്രുക്കളുടെ എതിർപ്പിനിടയിൽ അമ്പത്തിരണ്ടു ദിവസംകൊണ്ടു യെരൂശലേമിന്റെ മതിലുകൾ പണിയുന്നു; ന്യായപ്രമാണം വായിക്കുന്നു, ജനം നിയമം പുതുക്കുന്നു.
ആദ്യ വാക്യങ്ങൾ
നെഹെമ്യാവു 1 (സത്യവേദപുസ്തകം): ഇവിടെ മുഴുവൻ പുസ്തകവും തുടങ്ങുന്നു.
- നെഹെ 1:1
ഹഖല്യാവിന്റെ മകനായ നെഹെമ്യാവിന്റെ ചരിത്രം. ഇരുപതാം ആണ്ടിൽ കിസ്ലേവ് മാസത്തിൽ ഞാൻ ശൂശൻരാജധാനിയിൽ ഇരിക്കുമ്പോൾ
- നെഹെ 1:2
എന്റെ സഹോദരന്മാരിൽ ഒരുത്തനായ ഹനാനിയും യെഹൂദയിൽനിന്നു ചില പുരുഷന്മാരും വന്നു; ഞാൻ അവരോടു പ്രവാസത്തിൽനിന്നു തെറ്റി ഒഴിഞ്ഞുപോയ യെഹൂദന്മാരെക്കുറിച്ചും യെരൂശലേമിനെക്കുറിച്ചും ചോദിച്ചു.
- നെഹെ 1:3
അതിന്നു അവർ എന്നോടു: പ്രവാസത്തിൽനിന്നു തെറ്റി ഒഴിഞ്ഞുപോയ ശേഷിപ്പു അവിടെ ആ സംസ്ഥാനത്തു മഹാകഷ്ടത്തിലും അപമാനത്തിലും ഇരിക്കുന്നു; യെരൂശലേമിന്റെ മതിൽ ഇടിഞ്ഞും അതിന്റെ വാതിലുകൾ തീവെച്ചു ചുട്ടും കിടക്കുന്നു എന്നു പറഞ്ഞു.
- നെഹെ 1:4
ഈ വർത്തമാനം കേട്ടപ്പോൾ ഞാൻ ഇരുന്നു കരഞ്ഞു; കുറെനാൾ ദുഃഖിച്ചും ഉപവസിച്ചുംകൊണ്ടു സ്വർഗ്ഗത്തിലെ ദൈവത്തോടു ഞാൻ പ്രാർത്ഥിച്ചു പറഞ്ഞതെന്തെന്നാൽ:
- നെഹെ 1:5
സ്വർഗ്ഗത്തിലെ ദൈവമായ യഹോവേ, നിന്നെ സ്നേഹിച്ചു നിന്റെ കല്പനകളെ പ്രമാണിക്കുന്നവർക്കു നിയമവും ദയയും പാലിക്കുന്ന മഹാനും ഭയങ്കരനുമായ ദൈവമേ,
നെഹെമ്യാവു: 13 അധ്യായങ്ങൾ
ഓരോ അധ്യായത്തിനും മുഴുവൻ പാഠമുള്ള സ്വന്തം പേജുണ്ട്.
തുടർന്നു വായിക്കുക
നെഹെമ്യാവു — സത്യവേദപുസ്തകത്തിലെ 66 പുസ്തകങ്ങളിൽ 16-ാമത്തേത്: 13 അധ്യായങ്ങൾ, 406 വാക്യങ്ങൾ, പൊതുസ്വത്തായ പാഠം.