ഹോം · 66 പുസ്തകങ്ങൾ · നെഹെമ്യാവു

പഴയനിയമം · ചരിത്രപുസ്തകങ്ങൾ · അധ്യായം 7 / 13

നെഹെമ്യാവു 7

നെഹെമ്യാവു 7, സത്യവേദപുസ്തകം (1910): മുഴുവൻ അധ്യായം, 73 വാക്യങ്ങൾ, പരസ്യങ്ങളില്ലാതെ, രജിസ്ട്രേഷനില്ലാതെ.

73വാക്യങ്ങൾ
7 / 13അധ്യായം
നെഹെ 7സൂചന
പ.നി.പഴയനിയമം

നെഹെമ്യാവു 7 — മുഴുവൻ പാഠം

സത്യവേദപുസ്തകം (1910), 73 വാക്യങ്ങൾ. ഒരു വാക്യത്തിലേക്കു നേരിട്ടു പോകാൻ അതിന്റെ നമ്പറിൽ ക്ലിക്ക് ചെയ്യുക.

  1. നെഹെ 7:1

    എന്നാൽ മതിൽ പണിതുതീർത്തു കതകുകൾ വെക്കുകയും വാതിൽകാവല്ക്കാരെയും സംഗീതക്കാരെയും ലേവ്യരെയും നിയമിക്കയും ചെയ്തശേഷം

  2. നെഹെ 7:2

    ഞാൻ എന്റെ സഹോദരനായ ഹനാനിയെയും കോട്ടയുടെ അധിപനായ ഹനന്യാവെയും യെരൂശലേമിന്നു അധിപതികളായി നിയമിച്ചു; ഇവൻ പലരെക്കാളും വിശ്വസ്തനും ദൈവഭക്തനും ആയിരുന്നു.

  3. നെഹെ 7:3

    ഞാൻ അവരോടു: വെയിൽ ഉറെക്കുന്നതുവരെ യെരൂശലേമിന്റെ വാതിൽ തുറക്കരുതു; നിങ്ങൾ അരികെ നില്ക്കുമ്പോൾ തന്നേ കതകു അടെച്ചു അന്താഴം ഇടുവിക്കേണം; യെരൂശലേംനിവാസികളിൽനിന്നു കാവല്ക്കാരെ നിയമിച്ചു ഓരോരുത്തനെ താന്താന്റെ കാവൽസ്ഥലത്തും താന്താന്റെ വീട്ടിന്നു നേരെയുമായി നിർത്തിക്കൊള്ളേണം എന്നു പറഞ്ഞു.

  4. നെഹെ 7:4

    എന്നാൽ പട്ടണം വിശാലമായതും വലിയതും അകത്തു ജനം കുറവും ആയിരുന്നു; വീടുകൾ പണിതിരുന്നതുമില്ല.

  5. നെഹെ 7:5

    വംശാവലിപ്രകാരം എണ്ണം നോക്കേണ്ടതിന്നു പ്രഭുക്കന്മാരെയും പ്രമാണികളെയും ജനത്തെയും കൂട്ടിവരുത്തുവാൻ എന്റെ ദൈവം എന്റെ മനസ്സിൽ തോന്നിച്ചു. എന്നാറെ ആദ്യം മടങ്ങിവന്നവരുടെ ഒരു വംശാവലിരേഖ എനിക്കു കണ്ടുകിട്ടി; അതിൽ എഴുതിക്കണ്ടതു എന്തെന്നാൽ:

  6. നെഹെ 7:6

    ബാബേൽരാജാവായ നെബൂഖദ്നേസർ പിടിച്ചു കൊണ്ടുപോയ ബദ്ധന്മാരുടെ പ്രവാസത്തിൽനിന്നു പുറപ്പെട്ടു യെരൂശലേമിലേക്കും യെഹൂദയിലേക്കും താന്താന്റെ പട്ടണത്തിലേക്കു മടങ്ങിവന്നവരായ ദേശനിവാസികൾ:

  7. നെഹെ 7:7

    ഇവർ സെരുബ്ബാബേൽ, യേശുവ, നെഹെമ്യാവു; അസര്യാവു, രയമ്യാവു, നഹമാനി, മൊർദ്ദെഖായി, ബിൽശാൻ, മിസ്പേരെത്ത്, ബിഗ്വായി, നെഹൂം, ബയനാ എന്നിവരോടുകൂടെ മടങ്ങിവന്നു; യിസ്രായേൽജനത്തിലെ പുരുഷന്മാരുടെ സംഖ്യയാവിതു:

  8. നെഹെ 7:8

    പരോശിന്റെ മക്കൾ രണ്ടായിരത്തൊരുനൂറ്റെഴുപത്തിരണ്ടു.

  9. നെഹെ 7:9

    ശെഫത്യാവിന്റെ മക്കൾ മൂന്നൂറ്റെഴുപത്തിരണ്ടു.

  10. നെഹെ 7:10

    ആരഹിന്റെ മക്കൾ അറുനൂറ്റമ്പത്തിരണ്ടു.

  11. നെഹെ 7:11

    യേശുവയുടെയും യോവാബിന്റെയും മക്കളിൽ പഹത്ത്-മോവാബിന്റെ മക്കൾ രണ്ടായിരത്തെണ്ണൂറ്റിപ്പതിനെട്ടു.

  12. നെഹെ 7:12

    ഏലാമിന്റെ മക്കൾ ആയിരത്തിരുനൂറ്റമ്പത്തിനാലു.

  13. നെഹെ 7:13

    സത്ഥൂവിന്റെ മക്കൾ എണ്ണൂറ്റിനാല്പത്തഞ്ചു.

  14. നെഹെ 7:14

    സക്കായിയുടെ മക്കൾ എഴുനൂറ്ററുപതു.

  15. നെഹെ 7:15

    ബിന്നൂവിയുടെ മക്കൾ അറുനൂറ്റിനാല്പത്തെട്ടു.

  16. നെഹെ 7:16

    ബേബായിയുടെ മക്കൾ അറുനൂറ്റിരുപത്തെട്ടു.

  17. നെഹെ 7:17

    അസ്ഗാദിന്റെ മക്കൾ രണ്ടായിരത്തി മുന്നൂറ്റിരുപത്തിരണ്ടു.

  18. നെഹെ 7:18

    അദോനീക്കാമിന്റെ മക്കൾ അറുനൂറ്ററുപത്തേഴു.

  19. നെഹെ 7:19

    ബിഗ്വായിയുടെ മക്കൾ രണ്ടായിരത്തറുപത്തേഴു.

  20. നെഹെ 7:20

    ആദീന്റെ മക്കൾ അറുനൂറ്റമ്പത്തഞ്ചു.

  21. നെഹെ 7:21

    ഹിസ്ക്കീയാവിന്റെ സന്തതിയായി ആതേരിന്റെ മക്കൾ തൊണ്ണൂറ്റെട്ടു.

  22. നെഹെ 7:22

    ഹാശൂമിന്റെ മക്കൾ മുന്നൂറ്റിരുപത്തെട്ടു.

  23. നെഹെ 7:23

    ബേസായിയുടെ മക്കൾ മുന്നൂറ്റിരുപത്തിനാലു.

  24. നെഹെ 7:24

    ഹാരീഫിന്റെ മക്കൾ നൂറ്റിപന്ത്രണ്ടു.

  25. നെഹെ 7:25

    ഗിബെയോന്യർ തൊണ്ണൂറ്റഞ്ചു.

  26. നെഹെ 7:26

    ബേത്ത്ലേഹെമ്യരും നെതോഫാത്യരും കൂടെ നൂറ്റെണ്പത്തെട്ടു.

  27. നെഹെ 7:27

    അനാഥോത്യർ നൂറ്റിരുപത്തെട്ടു.

  28. നെഹെ 7:28

    ബേത്ത്-അസ്മാവേത്യർ നാല്പത്തിരണ്ടു.

  29. നെഹെ 7:29

    കിര്യത്ത്-യെയാരീം, കെഫീരാ, ബെയെരോത്ത് എന്നിവയിലെ നിവാസികൾ എഴുനൂറ്റിനാല്പത്തിമൂന്നു.

  30. നെഹെ 7:30

    രാമക്കാരും ഗേബക്കാരും അറുനൂറ്റിരുപത്തൊന്നു.

  31. നെഹെ 7:31

    മിക്മാസ് നിവാസികൾ നൂറ്റിരുപത്തിരണ്ടു.

  32. നെഹെ 7:32

    ബേഥേൽകാരും ഹായീക്കാരും നൂറ്റിരുപത്തിമൂന്നു.

  33. നെഹെ 7:33

    മറ്റെ നെബോവിലെ നിവാസികൾ അമ്പത്തിരണ്ടു.

  34. നെഹെ 7:34

    മറ്റെ ഏലാമിലെ നിവാസികൾ ആയിരത്തിരുനൂറ്റമ്പത്തിനാലു.

  35. നെഹെ 7:35

    ഹാരീമിന്റെ മക്കൾ മുന്നൂറ്റിരുപതു.

  36. നെഹെ 7:36

    യെരീഹോനിവാസികൾ മുന്നൂറ്റിനാല്പത്തഞ്ചു.

  37. നെഹെ 7:37

    ലോദിലെയും ഹാദീദിലെയും ഓനോവിലെയും നിവാസികൾ എഴുനൂറ്റിരുപത്തൊന്നു.

  38. നെഹെ 7:38

    സേനായാനിവാസികൾ മൂവായിരത്തിത്തൊള്ളായിരത്തിമുപ്പതു.

  39. നെഹെ 7:39

    പുരോഹിതന്മാർ: യേശുവയുടെ ഗൃഹത്തിലെ യെദായാവിന്റെ മക്കൾ തൊള്ളായിരത്തെഴുപത്തിമൂന്നു.

  40. നെഹെ 7:40

    ഇമ്മേരിന്റെ മക്കൾ ആയിരത്തമ്പത്തിരണ്ടു.

  41. നെഹെ 7:41

    പശ്ഹൂരിന്റെ മക്കൾ ആയിരത്തിരുനൂറ്റിനാല്പത്തേഴു.

  42. നെഹെ 7:42

    ഹാരീമിന്റെ മക്കൾ ആയിരത്തിപ്പതിനേഴു.

  43. നെഹെ 7:43

    ലേവ്യർ: ഹോദെവയുടെ മക്കളിൽ കദ്മീയേലിന്റെ മകനായ യേശുവയുടെ മക്കൾ എഴുപത്തിനാലു.

  44. നെഹെ 7:44

    സംഗീതക്കാർ: ആസാഫ്യർ നൂറ്റിനാല്പത്തെട്ടു.

  45. നെഹെ 7:45

    വാതിൽകാവല്ക്കാർ: ശല്ലൂമിന്റെ മക്കൾ, ആതേരിന്റെ മക്കൾ, തൽമോന്റെ മക്കൾ, അക്കൂബിന്റെ മക്കൾ, ഹതീതയുടെ മക്കൾ, ശോബായിയുടെ മക്കൾ ആകെ നൂറ്റിമുപ്പത്തെട്ടു.

  46. നെഹെ 7:46

    ദൈവാലയദാസന്മാർ: സീഹയുടെ മക്കൾ, ഹസൂഫയുടെ മക്കൾ, തബ്ബായോത്തിന്റെ മക്കൾ, കേരോസിന്റെ മക്കൾ,

  47. നെഹെ 7:47

    സീയായുടെ മക്കൾ, പാദോന്റെ മക്കൾ,

  48. നെഹെ 7:48

    ലെബാനയുടെ മക്കൾ, ഹഗാബയുടെ മക്കൾ, സൽമായിയുടെ മക്കൾ,

  49. നെഹെ 7:49

    ഹാനാന്റെ മക്കൾ, ഗിദ്ദേലിന്റെ മക്കൾ, ഗാഹരിന്റെ മക്കൾ, രെയായ്യാവിന്റെ മക്കൾ,

  50. നെഹെ 7:50

    രെസീന്റെ മക്കൾ, നെക്കോദയുടെ മക്കൾ,

  51. നെഹെ 7:51

    ഗസ്സാമിന്റെ മക്കൾ, ഉസ്സയുടെ മക്കൾ, പാസേഹയുടെ മക്കൾ,

  52. നെഹെ 7:52

    ബേസായിയുടെ മക്കൾ, മെയൂന്യരുടെ മക്കൾ, നെഫീത്യരുടെ മക്കൾ,

  53. നെഹെ 7:53

    ബക്ക്ബൂക്കിന്റെ മക്കൾ, ഹക്കൂഫയുടെ മക്കൾ, ഹർഹൂരിന്റെ മക്കൾ, ബസ്ലീത്തിന്റെ മക്കൾ,

  54. നെഹെ 7:54

    മെഹിദയുടെ മക്കൾ, ഹർശയുടെ മക്കൾ,

  55. നെഹെ 7:55

    ബർക്കോസിന്റെ മക്കൾ, സീസെരയുടെ മക്കൾ,

  56. നെഹെ 7:56

    തേമഹിന്റെ മക്കൾ, നെസീഹയുടെ മക്കൾ, ഹതീഫയുടെ മക്കൾ.

  57. നെഹെ 7:57

    ശലോമോന്റെ ദാസന്മാരുടെ മക്കൾ; സോതായിയുടെ മക്കൾ, സോഫേരെത്തിന്റെ മക്കൾ,

  58. നെഹെ 7:58

    പെരീദയുടെ മക്കൾ, യാലയുടെ മക്കൾ, ദർക്കോന്റെ മക്കൾ, ഗിദ്ദേലിന്റെ മക്കൾ,

  59. നെഹെ 7:59

    ശെഫത്യാവിന്റെ മക്കൾ, ഹത്തീലിന്റെ മക്കൾ, പോഖെരെത്ത്-സെബായീമിന്റെ മക്കൾ, ആമോന്റെ മക്കൾ.

  60. നെഹെ 7:60

    ദൈവാലയദാസന്മാരും ശലോമോന്റെ ദാസന്മാരുടെ മക്കളും ആകെ മുന്നൂറ്റിത്തൊണ്ണൂറ്റിരണ്ടു.

  61. നെഹെ 7:61

    തേൽ-മേലെഹ്, തേൽ-ഹർശാ, കെരൂബ്, അദ്ദോൻ, ഇമ്മേർ എന്നീ സ്ഥലങ്ങളിൽനിന്നു മടങ്ങിവന്നവർ ഇവർ തന്നേ. എങ്കിലും അവർ യിസ്രായേല്യർ തന്നേയോ എന്നു തങ്ങളുടെ പിതൃഭവനവും വംശോല്പത്തിയും കാണിപ്പാൻ അവർക്കു കഴിഞ്ഞില്ല.

  62. നെഹെ 7:62

    ദെലായാവിന്റെ മക്കൾ, തോബീയാവിന്റെ മക്കൾ, നെക്കോദയുടെ മക്കൾ; ആകെ അറുനൂറ്റി നാല്പത്തിരണ്ടു പേർ.

  63. നെഹെ 7:63

    പുരോഹിതന്മാരിൽ: ഹോബയുടെ മക്കൾ, ഹക്കോസ്സിന്റെ മക്കൾ, ഗിലെയാദ്യനായ ബർസില്ലായിയുടെ പുത്രിമാരിൽ ഒരുത്തിയെ വിവാഹം കഴിച്ചു അവരുടെ പേരിൻപ്രകാരം വിളിക്കപ്പെട്ട ബർസില്ലായിയുടെ മക്കൾ.

  64. നെഹെ 7:64

    ഇവർ വംശാവലിരേഖ അന്വേഷിച്ചു, കണ്ടില്ലതാനും; അതുകൊണ്ടു അവരെ അശുദ്ധരെന്നെണ്ണി പൗരോഹിത്യത്തിൽനിന്നു നീക്കിക്കളഞ്ഞു.

  65. നെഹെ 7:65

    ഊരീമും തുമ്മീമും ഉള്ളോരു പുരോഹിതൻ എഴുന്നേല്ക്കുംവരെ അവർ അതിപരിശുദ്ധമായതു തിന്നരുതെന്നു ദേശാധിപതി അവരോടു കല്പിച്ചു.

  66. നെഹെ 7:66

    സഭയാകെ നാല്പത്തീരായിരത്തി മുന്നൂറ്ററുപതുപേരായിരുന്നു.

  67. നെഹെ 7:67

    അവരുടെ ദാസീദാസന്മാരായ ഏഴായിരത്തിമുന്നൂറ്റിമുപ്പത്തേഴുപേരെ കൂടാതെ തന്നേ; അവർക്കു ഇരുനൂറ്റിനാല്പത്തഞ്ചു സംഗീതക്കാരും സംഗീതക്കാരത്തികളും ഉണ്ടായിരുന്നു.

  68. നെഹെ 7:68

    എഴുനൂറ്റിമുപ്പത്താറു കുതിരയും ഇരുനൂറ്റിനാല്പത്തഞ്ചു കോവർകഴുതയും

  69. നെഹെ 7:69

    നാനൂറ്റിമുപ്പത്തഞ്ചു ഒട്ടകവും ആറായിരത്തെഴുനൂറ്റിരുപതു കഴുതയും അവർക്കുണ്ടായിരുന്നു.

  70. നെഹെ 7:70

    പിതൃഭവനത്തലവന്മാരിൽ ചിലർ വേലെക്കായിട്ടു ദാനങ്ങൾ കൊടുത്തു; ദേശാധിപതി ആയിരം തങ്കക്കാശും അമ്പതു കിണ്ണങ്ങളും അഞ്ഞൂറ്റിമുപ്പതു പുരോഹിതവസ്ത്രവും ഭണ്ഡാരത്തിലേക്കു കൊടുത്തു.

  71. നെഹെ 7:71

    പിതൃഭവനത്തലവന്മാരിൽ ചിലർ പണിവക ഭണ്ഡാരത്തിലേക്കു ഇരുപതിനായിരം തങ്കക്കാശും രണ്ടായിരത്തിരുനൂറു മാനേ വെള്ളിയും കൊടുത്തു.

  72. നെഹെ 7:72

    ശേഷമുള്ള ജനം ഇരുപതിനായിരം തങ്കക്കാശും രണ്ടായിരം മാനേ വെള്ളിയും അറുപത്തേഴു പുരോഹിതവസ്ത്രവും കൊടുത്തു.

  73. നെഹെ 7:73

    അങ്ങനെ പുരോഹിതന്മാരും ലേവ്യരും വാതിൽകാവല്ക്കാരും സംഗീതക്കാരും ജനത്തിൽ ചിലരും ദൈവാലയദാസന്മാരും എല്ലായിസ്രായേലും താന്താങ്ങളുടെ പട്ടണങ്ങളിൽ പാർത്തു.

നെഹെമ്യാവു: 13 അധ്യായങ്ങൾ

ഓരോ അധ്യായത്തിനും മുഴുവൻ പാഠമുള്ള സ്വന്തം പേജുണ്ട്.

തുടർന്നു വായിക്കുക

അധ്യായം 7 — നെഹെമ്യാവു എന്ന പുസ്തകത്തിലെ 13 അധ്യായങ്ങളിൽ ഒന്ന്; ആ പുസ്തകം സത്യവേദപുസ്തകത്തിലെ 66 പുസ്തകങ്ങളിൽ 16-ാമത്തേത്. അധ്യായങ്ങൾ ക്രമത്തിൽ വായിക്കാം, അല്ലെങ്കിൽ 66 പുസ്തകങ്ങളിലും വാക്കുകൾ തിരയാം.