ഹോം · 66 പുസ്തകങ്ങൾ · യെഹെസ്കേൽ
പഴയനിയമം · വലിയ പ്രവാചകന്മാർ · അധ്യായം 15 / 48യെഹെസ്കേൽ 15
യെഹെസ്കേൽ 15, സത്യവേദപുസ്തകം (1910): മുഴുവൻ അധ്യായം, 8 വാക്യങ്ങൾ, പരസ്യങ്ങളില്ലാതെ, രജിസ്ട്രേഷനില്ലാതെ.
യെഹെസ്കേൽ 15 — മുഴുവൻ പാഠം
സത്യവേദപുസ്തകം (1910), 8 വാക്യങ്ങൾ. ഒരു വാക്യത്തിലേക്കു നേരിട്ടു പോകാൻ അതിന്റെ നമ്പറിൽ ക്ലിക്ക് ചെയ്യുക.
- യെഹെ 15:1
യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
- യെഹെ 15:2
മനുഷ്യപുത്രാ, കാട്ടിലെ വൃക്ഷങ്ങളുടെ ഇടയിൽ ഒരു ചെടിയായിരിക്കുന്ന മുന്തിരിവള്ളിക്കു മറ്റു മരത്തെക്കാൾ എന്തു വിശേഷതയുള്ളു?
- യെഹെ 15:3
വല്ല പണിക്കും കൊള്ളിപ്പാൻ അതിൽനിന്നു മരം എടുക്കാമോ? വല്ല സാധനവും തൂക്കിയിടേണ്ടതിന്നു അതുകൊണ്ടു ഒരാണി ഉണ്ടാക്കാമോ?
- യെഹെ 15:4
അതിനെ തീക്കു ഇരയായി കൊടുക്കുന്നു; തീ അതിന്റെ രണ്ടു അറ്റവും ദഹിപ്പിച്ചിരിക്കുന്നു; അതിന്റെ നടുമുറിയും വെന്തിരിക്കുന്നു; ഇനി അതു വല്ല പണിക്കും കൊള്ളുമോ?
- യെഹെ 15:5
അതു മുഴുവനായിരുന്നപ്പോൾതന്നേ ഒരു പണിക്കും കൊള്ളാതിരുന്നു; തീ അതിനെ ദഹിപ്പിക്കയും അതു ദഹിച്ചുപോകയും ചെയ്തശേഷം വല്ല പണിക്കും കൊള്ളുമോ?
- യെഹെ 15:6
അതുകൊണ്ടു യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: കാട്ടിലെ വൃക്ഷങ്ങളിൽ ഞാൻ തീക്കിരിയാക്കിക്കൊടുത്ത മുന്തിരിവള്ളിയെപ്പോലെ ഞാൻ യെരൂശലേംനിവാസികളെയും ആക്കും.
- യെഹെ 15:7
ഞാൻ അവർക്കു വിരോധമായി മുഖം തിരിക്കും; അവർ തീയിൽനിന്നു പുറപ്പെട്ടിരിക്കുന്നു എങ്കിലും അവർ തീക്കു ഇരയായിത്തീരും; ഞാൻ അവർക്കു വിരോധമായി മുഖം തിരിക്കുമ്പോൾ ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.
- യെഹെ 15:8
അവർ ദ്രോഹം ചെയ്കകൊണ്ടു ഞാൻ ദേശത്തെ ശൂന്യമാക്കും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
യെഹെസ്കേൽ: 48 അധ്യായങ്ങൾ
ഓരോ അധ്യായത്തിനും മുഴുവൻ പാഠമുള്ള സ്വന്തം പേജുണ്ട്.
തുടർന്നു വായിക്കുക
അധ്യായം 15 — യെഹെസ്കേൽ എന്ന പുസ്തകത്തിലെ 48 അധ്യായങ്ങളിൽ ഒന്ന്; ആ പുസ്തകം സത്യവേദപുസ്തകത്തിലെ 66 പുസ്തകങ്ങളിൽ 26-ാമത്തേത്. അധ്യായങ്ങൾ ക്രമത്തിൽ വായിക്കാം, അല്ലെങ്കിൽ 66 പുസ്തകങ്ങളിലും വാക്കുകൾ തിരയാം.